കേരളം

kerala

ETV Bharat / bharat

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത് - ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം

രാമേശ്വരം കഫേ സ്‌ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തീവ്രത കുറഞ്ഞ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് ഡയറക്‌ടർ ജനറൽ അലോക് മോഹൻ.

Bengaluru cafe blast CCTV visuals  Bengaluru Rameshwaram cafe blast  ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം  ബെംഗളൂരു സ്‌ഫോടനം സിസിടിവി
CCTV video of Bangalore cafe blast

By ETV Bharat Kerala Team

Published : Mar 1, 2024, 10:51 PM IST

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു : കർണാടകയിലെ രാമേശ്വരം കഫേയിൽ ഇന്നുണ്ടായ ഐഇഡി (ഇമ്പ്രോവൈസ്‌സ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് (CCTV video of Bangalore cafe blast). ഇന്ന് (മാർച്ച് 1) ഉച്ചയ്‌ക്ക് ഒരു മണിയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം (Nine injured in Bangalore cafe blast). ഫയർഫോഴ്‌സും ബെംഗളൂരു പൊലീസും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കുന്ദനഹള്ളിയിലെ തിരക്കേറിയ ഭക്ഷണശാലയായ രാമേശ്വരം കഫേയിലാണ് നാടിനെ ഞെട്ടിച്ച സ്ഫോടനം ഉണ്ടായത്. കഫേയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കഫെയിൽ എത്തിയ ഒരാൾ ബാഗ്‌ ഉപേക്ഷിച്ചു പോയതായി കണ്ടെത്തിയിട്ടുണ്ട്.

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ പ്രതികരണം: രാമേശ്വരം കഫേയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്‌ഫോടനം (Bengaluru Rameshwaram cafe blast) ഉണ്ടായതെന്നും, തങ്ങൾ ഉടനെ സ്ഥലത്തെത്തിയെന്നും പൊലീസ് ഡയറക്‌ടർ ജനറലും ഇൻസ്പെക്‌ടർ ജനറലുമായ അലോക് മോഹൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. ഒമ്പതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

സംഭവ സ്ഥലത്ത് നിന്നും ബാറ്ററിയും ചെറിയ നട്ട് ബോൾട്ടും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫോറൻസിക് വിദഗ്‌ധർ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന് ശേഷമേ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. പരിക്കേറ്റവർ സുഖം പ്രാപിച്ചുവരികയാണ്.

നടന്നത് ബോംബ് സ്‌ഫോടനം തന്നെയാണെന്ന് സംഭവസ്ഥലം സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇത് തീവ്രത കുറഞ്ഞ ബോംബാണ്. ടൈമർ ഉറപ്പിച്ചാണ് ബോംബ് പൊട്ടിത്തെറിച്ചത്.

Also read: കർണാടകയിലെ സ്ഫോടനം; ഒമ്പത് പേർക്ക് പരിക്ക്, തീ അണയ്ക്കാനുള്ള ശ്രമം തുടർന്ന് ഫയർഫോഴ്‌സ്

ABOUT THE AUTHOR

...view details