കേരളം

kerala

ETV Bharat / bharat

കേരളത്തില്‍ എടിഎം തട്ടിപ്പ്; യുപി സ്വദേശി ബിഹാറില്‍ അറസ്റ്റില്‍ - ATM Fraud Case Arrest - ATM FRAUD CASE ARREST

കേരളത്തില്‍ എടിഎം തട്ടിപ്പ് നടത്തിയ യുവാവ് ബിഹാറില്‍ അറസ്റ്റില്‍. യുപി സ്വദേശിയാണ് പിടിയിലായത്. ഇയാളെ കേരളത്തില്‍ എത്തിക്കും.

FRAUD Case IN KERALA  എടിഎം തട്ടിപ്പ് പ്രതി അറസ്റ്റില്‍  എടിഎം തട്ടിപ്പ് അറസ്റ്റ്  ATM FRAUD CASE ARREST
Police With Accuse (ETV Bharat)

By ETV Bharat Kerala Team

Published : Aug 2, 2024, 7:00 PM IST

പട്‌ന: കേരളത്തിൽ സൈബര്‍ തട്ടിപ്പ് നടത്തിയ പ്രതി ബിഹാറില്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ സന്ദീപ് തിവാരിയാണ് അറസ്റ്റിലായത്. ഇന്ന് (ഓഗസ്റ്റ് 2) ഉച്ചയോടെയാണ് പ്രതി പിടിയിലായത്.

കേരളത്തില്‍ 1.25 കോടിയുടെ തട്ടിപ്പ് നടത്തിയ ഇയാള്‍ ബിഹാറിലെ ഗോപാല്‍ഗഞ്ചിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ ബിഹാറിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഗോപാല്‍ഗഞ്ച് പൊലീസിന്‍റെ സഹായത്തോടെ ന്യൂ ഫ്രെഡ്‌സ് കോളനിയിൽ നടത്തിയ റെയ്‌ഡിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ ഇയാളെ ഉടന്‍ കേരളത്തില്‍ എത്തിക്കും.

കേരളത്തില്‍ എടിഎം തട്ടിപ്പിലൂടെ 1.25 കോടി രൂപ കവര്‍ന്ന പ്രതിയാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് സ്റ്റേഷന്‍ മേധാവി ഓംപ്രകാശ് ചൗഹാൻ പറഞ്ഞു. കേരള പൊലീസ് നടത്തിയ റെയ്‌ഡിലാണ് അറസ്റ്റ്. കേസിൽ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഓംപ്രകാശ് ചൗഹാൻ അറിയിച്ചു.

അറസ്റ്റ് നടന്നതിങ്ങനെ: ഏകദേശം നാല് മാസം മുമ്പാണ് കേസിനാസ്‌പദമായ സംഭവം. കോട്ടയത്തെ സഹകരണ ബാങ്ക് മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

തട്ടിയതോ തട്ടിച്ചതോ? താൻ ട്രാൻസ്പോർട്ടിലാണ് ജോലി ചെയ്യുന്നതെന്ന് പ്രതി സന്ദീപ് തിവാരി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. താന്‍ ആരുടെയും പണം കവര്‍ന്നിട്ടില്ലെന്നും പ്രതി പറഞ്ഞു. ഒരു വർഷം മുമ്പ് ട്രാൻസ്പോർട്ട് ഉടമ 10 എടിഎം കാർഡുകൾ തനിക്ക് നൽകിയെന്നും അഞ്ച് ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിൻവലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്ന് പണം പിൻവലിച്ച് താന്‍ ട്രാൻസ്‌ഫർ ചെയ്‌തുതിരുന്നുവെന്നും പ്രതി പറഞ്ഞു.

എന്നാല്‍ എടിഎമ്മില്‍ നിന്നും 1.25 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബാങ്ക് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read:കേരളത്തില്‍ സൈബര്‍ തട്ടിപ്പ് പലവിധം; രക്ഷനേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ABOUT THE AUTHOR

...view details