മുംബൈ : മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ എന്നിവരുടെ സാന്നിധ്യത്തില്‍ ചവാനെ ബിജെപി നേതാക്കള്‍ മുംബൈയിലെ പാര്‍ട്ടി ഓഫിസില്‍ സ്വീകരിച്ചു. തുടര്‍ന്ന് അംഗത്വം നല്‍കി. തിങ്കളാഴ്‌ചയാണ് (ഫെബ്രുവരി 12) അശോക് ചവാന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത് (Ashok Chavan Joined BJP).കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് അശോക് ചവാന്‍റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം.
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദേവ്‌റയും പാര്‍ട്ടി വിട്ടതിന് തൊട്ടുപിന്നാലെയാണ് അശോക് ചവാന്‍റെയും രാജി. ഇന്ന് തന്‍റെ പുതിയ രാഷ്‌ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുകയാണെന്ന് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ചവാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ താങ്കളുമായി ബന്ധപ്പെട്ടില്ലേയെന്ന ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി (Former Maharashtra CM Ashok Chavan).
അശോക് ചവാനെതിരെ രമേശ് ചെന്നിത്തല:കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള അശോക് ചവാന്‍റെ ചുവടുമാറ്റത്തിനെതിരെ ആഞ്ഞടിച്ച് മഹാരാഷ്‌ട്രയില്‍ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന രമേശ് ചെന്നിത്തല. പാര്‍ട്ടി വിട്ടതില്‍ അശോക് ചവാന്‍ തന്‍റെ നിലപാട് വ്യക്തമാക്കം. സ്വാര്‍ഥ നേട്ടങ്ങള്‍ക്കായാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു (Ashok Chavan Resigned Congress).