കേരളം

kerala

By ETV Bharat Kerala Team

Published : Apr 10, 2024, 10:02 AM IST

ETV Bharat / bharat

മദ്യനയ അഴിമതി കേസ്: കെജ്‌രിവാൾ സുപ്രീം കോടതിയില്‍, നടപടി ഹൈക്കോടതി ഹർജി തള്ളിയതോടെ - Arvind Kejriwal Moves Supreme Court

കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത് കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നതിനെതിരെ കെജ്‌രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ

ARVIND KEJRIWAL MOVES SUPREME COURT  ARVIND KEJRIWAL EXCISE POLICY CASE  മദ്യനയ അഴിമതി കേസ്  അരവിന്ദ് കെജ്‌രിവാൾ കേസ്
Arvind Kejriwal Moves Supreme Court Against High Court Orders In Excise Policy Case

ന്യൂഡൽഹി :മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ആംആദ്‌മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റ് ചെയ്‌തതിനെ ചോദ്യം ചെയ്‌തുള്ള അദ്ദേഹത്തിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നതിനെതിരെ കെജ്‌രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്‌ചയാണ് തള്ളിയത്

ABOUT THE AUTHOR

...view details