കത്വ (ജമ്മു കശ്‌മീർ) :കത്വയിലെ ജാഖോലെ-ജുതാന വനമേഖലയിൽ ചൊവ്വാഴ്‌ച രാത്രി ആയുധധാരിയായ ഒരാളെ നാട്ടുകാർ കണ്ടതിനെ തുടർന്ന് സൈന്യത്തിന്‍റെയും ജമ്മു കശ്‌മീർ പൊലീസിന്‍റെയും സംയുക്ത സംഘം തെരച്ചിൽ നടത്തി. തിങ്കളാഴ്‌ച രാത്രിയോടെയാണ് കത്വ ജില്ലയിലെ ജാഖോലെ-ജുതാന വനമേഖലയിൽ സുരക്ഷ സേന തെരച്ചിൽ ആരംഭിച്ചത്. ചൊവ്വാഴ്‌ച ജില്ലയിലെ ഒരു ഗ്രാമത്തിൽ ആയുധധാരിയായ ഒരാള്‍ സഞ്ചരിക്കുന്നത് ഗ്രാമവാസികൾ കണ്ടതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗ്രാമത്തില്‍ ആയുധധാരി; കത്വയില്‍ തെരച്ചില്‍ ആരംഭിച്ച് സൈന്യം - ARMED MEN SPOTTED IN KATHUA
ചൊവ്വാഴ്‌ച കത്വ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആയുധധാരിയായ ഒരാളെ ഗ്രാമവാസികള്‍ കണ്ടതിനെ തുടർന്ന് ജാഖോലെ-ജുതാന വനമേഖലയിൽ സുരക്ഷ സേന തെരച്ചിൽ നടത്തി.
Published : May 15, 2024, 10:32 AM IST
മെയ് 9 നാണ് ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ റെഡ്വാനി പയീൻ' അവസാനിപ്പിച്ചിത്, 40 മണിക്കൂർ നീണ്ടു നിന്ന ഓപ്പറേഷനു ശേഷം നാല് ഭീകരരെ സൈന്യം ഇല്ലാതാക്കി. ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്‌സിന്‍റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ 'ഓപ്പറേഷൻ റെഡ്വാനി പയീനി'നെ പറ്റി ഇങ്ങനെ കുറിച്ചു, 'കുൽഗാമിലെ റെഡ്വാനി പയീനിലെ പൊതുമേഖലയിൽ മെയ് 6, 7 രാത്രികളില്‍ നടന്ന സംയുക്ത ഓപ്പറേഷൻ ഏകദേശം 40 മണിക്കൂർ നീണ്ടുനിന്നു. ആയുധങ്ങള്‍ കണ്ടെടലുക്കുകയും നാല് ഭീകരരെ ഇല്ലാതാക്കുകയും ചെയ്‌തു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടിയായി ഇതിനെ കാണാം.'
ALSO READ:ആദര്‍ശിന് ജന്‍മനാടിന്‍റെ യാത്രാമൊഴി ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം