തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ വിജയവാഡ-കാസിപ്പെട്ട് സെക്ഷനിലെ റായനപാഡ് റെയില്‍വേ സ്റ്റേഷനിലെ കനത്ത വെളളക്കെട്ടിനെ തുടര്‍ന്ന് കേരളത്തിലൂടെയുള്ള ഇന്നത്തെ (സെപ്‌തംബര്‍ 2) ആറ് ട്രെയിനുകള്‍ കൂടി റദ്ദാക്കിയതായി റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിജയവാഡ-കാസിപ്പെട്ട് സെക്ഷനില്‍ വന്‍ വെള്ളക്കെട്ട്; കേരളത്തിലേക്കുളള 6 ട്രെയിനുകള്‍ റദ്ദാക്കി - Train Services Canceled - TRAIN SERVICES CANCELED
ആന്ധ്രാപ്രദേശില്‍ കനത്ത മഴ. റെയില്‍വേ ട്രാക്കുകളില്‍ വെള്ളക്കെട്ട് രൂക്ഷം. കേരളത്തിലേക്കുള്ള 6 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ.
Representational Image (ETV Bharat)
Published : Sep 2, 2024, 5:55 PM IST
റദ്ദാക്കിയ ട്രെയിനുകള്‍
- വൈകിട്ട് 5.15ന് പുറപ്പെടേണ്ട എസ്എംവിടി ബംഗലുരു-നാഗര്‍കോവില്‍ എക്‌സ്പ്രസ്(നമ്പര്‍ 17235)
- രാത്രി 7.15ന് യാത്ര തുടങ്ങേണ്ട നാഗര്‍കോവില്‍-എസ്എംവിടി ബംഗലുരു എക്‌സ്പ്രസ്(നമ്പര്‍ 17263)
- വൈകിട്ട് 5.15ന് യാത്ര തുടങ്ങേണ്ട ടറ്റാ നഗര്‍-എരണാകുളം ജങ്ഷന്‍എക്‌സപ്രസ്(നമ്പര്‍18189)
- വൈകിട്ട് 2.20ന് പുറപ്പെടേണ്ട ഷാലിമാര്‍-കൊച്ചുവേളി സ്‌പെഷ്യല്‍(നമ്പര്‍ 06082)
- വൈകിട്ട് 4.10ന് യാത്ര പുറപ്പെടേണ്ട ഹൗറ-കന്യാകുമാരി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(നമ്പര്‍ 12665)
- വൈകിട്ട് 6.05ന് യാത്ര തുടരേണ്ട ഹാതിയ-എറണാകുളം ധാത്രി ആബാ എക്‌സ്പ്രസ്(നമ്പര്‍ 22837)
Also Read:ആന്ധ്രയിലും തെലങ്കാനയിലും 'ദുരിതപ്പെയ്ത്ത്'; മരണം 25 ആയി, രക്ഷാപ്രവർത്തനത്തിന് 26 എൻഡിആർഎഫ് സംഘം