അമരാവതി: സമൂഹമാധ്യമത്തിൽ അശ്ലീല പോസ്റ്റുകളും മോർഫ് ചെയ്‌ത വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ പ്രിവൻഷൻ ഓഫ് ഡെയ്ഞ്ചറസ് ആക്‌ടിവിറ്റീസ് (പിഡി) നിയമം നടപ്പാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. സമൂഹമാധ്യമങ്ങളിൽ അശ്ലീലച്ചുവയോടെ കമൻ്റിടുന്നവർക്കെതിരെയും കർശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അശ്ലീലമായിട്ടുള്ളവ പോസ്റ്റ് ചെയ്യുന്നവരെ പിടികൂടി ഒരു വർഷം ജയിലിൽ അടയ്ക്കാനുള്ള നിയമഭേദഗതിയാണ് സർക്കാർ കൊണ്ടുവരുന്നത്. ഇതിനായി ആന്ധ്രാപ്രദേശ് പ്രിവൻഷൻ ഓഫ് ഡെയ്ഞ്ചറസ് ആക്‌ടിവിറ്റീസ് ആക്‌ട്- 1986 ഭേദഗതി ബിൽ അടുത്തിടെ നിയമസഭയിൽ പാസാക്കി. ഗവർണറുടെ അനുമതി ലഭിച്ചാലുടൻ സംസ്ഥാനത്ത് ഈ ഭേദഗതി നിലവിൽ വരും. സമൂഹമാധ്യമത്തിൽ എത്രയേറെ അശ്ലീല പോസ്റ്റുകൾ ഇട്ടാലും പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നത് ഈ നിയമം വരുന്നതോടുകൂടി ഇല്ലാതാവുമെന്നാണ് വിലയിരുത്തല്‍.