ഇന്‍ഡോര്‍:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിൻവലിച്ചു. ഇൻഡോർ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം ആണ് നാമനിര്‍ദേശ പത്രിക പിൻവലിച്ചത്. നാമനിര്‍ദേശ പത്രിക പിൻവലിച്ച അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്നു.
'ഓപ്പറേഷന്‍ താമര'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിൻവലിച്ച് ബിജെപിയിലേക്ക് - Akshay Bam Withdrew Nomination - AKSHAY BAM WITHDREW NOMINATION
മധ്യപ്രദേശ് ഇന്‍ഡോര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് നാമനിര്‍ദേശ പത്രിക പിൻവലിച്ചത്. ഇയാൾ തുടര്‍ന്ന് ബിജെപിയിൽ ചേരുകയായിരുന്നു.
!['ഓപ്പറേഷന്‍ താമര'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിൻവലിച്ച് ബിജെപിയിലേക്ക് - Akshay Bam Withdrew Nomination INDORE CONSTITUENCY INDORE CONGRESS CANDIDATE LOK SABHA ELECTION 2024 അക്ഷയ് ബാം](https://etvbharatimages.akamaized.net/etvbharat/prod-images/29-04-2024/1200-675-21342878-thumbnail-16x9--indore-congress-candidate.jpg)
AKSHAY BAM WITHDREW NOMINATION
Published : Apr 29, 2024, 2:50 PM IST
ബിജെപി എംഎല്‍എ രമേശ് മെണ്ടോലയ്‌ക്കൊപ്പം എത്തിയാണ് അക്ഷയ് ബാം നാമനിര്‍ദേശ പത്രിക പിൻവലിച്ചത്. നാമനിര്‍ദേശം പിൻവലിച്ചതിന് പിന്നാലെ അക്ഷയ് ബാം ബിജെപിയില്‍ ചേര്‍ന്ന വിവരം മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ ആണ് പുറത്തുവിട്ടത്.