തിരുവനന്തപുരം :ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. 8.10 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് 7.50 ഓടെ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി - Air India bomb threat - AIR INDIA BOMB THREAT
മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി ഇറക്കി.
Air India bomb threat and Emergency landing (ETV Bharat)
Published : Aug 22, 2024, 9:28 AM IST
വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. ശേഷം വിശദപരിശോധന നടത്തി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ബോംബ് ഭീഷണിയുടെ വിവരം വിമാനത്തിന്‍റെ പൈലറ്റ് തന്നെയാണ് അറിയിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. വ്യാജസന്ദേശമാണെന്ന് സൂചനയുണ്ടായിരുന്നു. എങ്കിലും സുരക്ഷ സംവിധാനങ്ങള്‍ കര്‍ശനമാക്കി.
Also Read:യാത്രക്കാരന് ഹൃദയാഘാതം; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ആകാശ എയർ വിമാനം