ആല്‍വാര്‍:കേരളത്തില്‍ കര്‍ഷകരെ സഹായിക്കാനായി മണ്ണ്, വിത്ത്, വളം, വിളകള്‍ എന്നിവ പരിശോധിക്കാന്‍ അന്‍പതോളം ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കീടങ്ങളുടെ ശല്യങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും മണ്ണിന്‍റെ ഗുണനിലവാരം അനുസരിച്ച് ഏത് വിളകളും വിത്തുകളും വേണമെന്ന് തീരുമാനിക്കുന്നതിനുമടക്കമുള്ള സംവിധാനങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് ലഭ്യമാണ്.
കാര്‍ഷിക വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും നേരത്തെ തിരിച്ചറിയുന്നതിനും നമ്മുടെ സംസ്ഥാനത്തെ ലാബുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ചെറുതല്ല. സമാന മാതൃകയില്‍ രാജസ്ഥാനും കര്‍ഷകരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ അവിടെ നിന്ന് പുറത്ത് വരുന്നത്. ഇതിനകം തന്നെ രണ്ട് ജില്ലകളില്‍ അവര്‍ കേരള മാതൃകയില്‍ ലാബുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഇപ്പോഴിതാ മൂന്നാമത്തേത്ത് കൂടി സ്ഥാപിക്കാനൊരുങ്ങുകയാണ് ഇവര്‍.
വിളനാശം, കീടബാധ, രോഗങ്ങള്‍ എന്നിവയില്‍ നിന്ന് കൃഷിയെ സംരക്ഷിക്കാന്‍ ആല്‍വാറിലാണ് അത്യാധുനിക കാര്‍ഷിക ലാബുകള്‍ വരുന്നത്. നിങ്ങളുടെ വിളകളെ ബാധിക്കുന്ന രോഗങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താനും അവയെ പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങള്‍ ഈ ലാബുകള്‍ ഇനി പറഞ്ഞ് തരും. സാധാരണ അലോപ്പതി ലാബുകള്‍ക്ക് സമാനമായ ലാബാകുമിതെന്നതാണ് ഇതിന്‍റെ സവിശേഷത.
രാജസ്ഥാനിലെ ആല്‍വാറിലടക്കം 20 ജില്ലകളില്‍ ഇത്തരം ലാബുകള്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലാബുകള്‍ക്ക് 11 ലക്ഷം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാതലങ്ങളില്‍ കര്‍ഷകര്‍ക്ക് വിദഗ്ദ്ധരുടെ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ലാബുകള്‍ സജ്ജമാക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലാബ് സ്ഥാപിക്കാനുള്ള സ്ഥലം ആല്‍വാറില്‍ കണ്ടെത്തിക്കഴിഞ്ഞു. മണ്ണ് ലാബുകളോട് ചേര്‍ന്ന് തന്നെ വേണം കാര്‍ഷിക ലാബും പ്രവര്‍ത്തിക്കാനെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആല്‍വാറിലെ സ്റ്റേഷന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഷിക വകുപ്പിന്‍റെ ഓഫീസിന് സമീപത്തായാണ് ലാബ് സ്ഥാപിക്കുന്നത്. ഇതുവരെ ജോധ്‌പൂരിലും ജയ്‌പൂരിലും സംസ്ഥാനത്ത് കാര്‍ഷിക ലാബുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ആല്‍വാറിലെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകളെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്താനോ ഇവയെ പ്രതിരോധിക്കാനോ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആല്‍വാറിലും ലാബ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ജയ്‌പൂരിലും ജോധ്പൂരിലും എത്താന്‍ ഇവിടെ നിന്നുള്ള കര്‍ഷകര്‍ക്ക് ദൂരം ഒരു പ്രതിബന്ധമാകുന്ന സാഹചര്യത്തിലാണ് ആല്‍വാറിലും ലാബ് സ്ഥാപിക്കുന്നത്.
വിളകളില്‍ കീടങ്ങളും രോഗങ്ങളും സര്‍വസാധാരണമാണെന്നാണ് കാര്‍ഷിക വിദഗ്ദ്ധര്‍ പറയുന്നത്. ഇത് മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്‌ടം ഉണ്ടാകുന്നു. രോഗകാരണങ്ങള്‍ കര്‍ഷകര്‍ക്ക് അറിയാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു. എന്നാല്‍ ആ പുതിയ ലാബുകള്‍ വരുന്നതോടെ ആല്‍വാറിലെ കര്‍ഷകര്‍ക്ക് ഇതിനൊരു പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ വിഷയ വിദഗ്ദ്ധരുടെ സേവനങ്ങള്‍ കാര്‍ഷിക സര്‍വകലാശാലകളില്‍ മാത്രമാണ് ലഭിക്കുന്നത്. ഇത് ജില്ലാതലങ്ങളില്‍ ലഭ്യമല്ല. വിവരങ്ങളുടെ അഭാവം മൂലം കര്‍ഷകര്‍ തങ്ങളുടെ വിളകളെ കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനായി കൂടുതല്‍ വാളങ്ങള്‍ ഉപയോഗിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ കാര്‍ഷിക വിളകളെ നശിപ്പിക്കുന്നു. ഇതിനെല്ലാം പുതിയ അത്യാധുനിക ലാബുകള്‍ ഒരു പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ജില്ലാതലത്തില്‍ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കും. ആല്‍വാറിലെ ലാബില്‍ ഉടന്‍ തന്നെ ഒരു സസ്യ കീടവിദഗ്ദ്ധനെ നിയമിക്കും. മാര്‍ക്കറ്റിങ് ബോര്‍ഡാണ് ആഗ്രോ ലാബ് നിര്‍മ്മിക്കുന്നത്.
Also Read;കിണറ്റിലെ വെള്ളം പരിശോധിക്കാന്‍ സഞ്ചരിക്കുന്ന ലാബ്; പുതിയ പദ്ധതിയുമായി ഭൂജല വകുപ്പ് - ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍