കേരളം

kerala

ETV Bharat / bharat

ഗംഗയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; യുപി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം ഒന്‍പത് ദിവസത്തിന് ശേഷം കണ്ടെത്തി - Aditya Vardhans Body Recovered - ADITYA VARDHANS BODY RECOVERED

യുപി ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്‌ടര്‍ ആദിത്യ വര്‍ദ്ധന്‍ സിങ്ങിന്‍റെ മൃതദേഹമാണ് ഏറെ നീണ്ട തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

UP HEALTH DEPUTY DIRECTOR  DROWNED IN GANGA  UP OFFICER DROWNED IN GANGA  ആദിത്യ വര്‍ദ്ധന്‍ സിങ്
(left) Deceased Aditya Vardhan Singh; (Right) A team of SDRF officials during the search operation in Ganga (ETV Bharat)

By ETV Bharat Kerala Team

Published : Sep 9, 2024, 3:44 PM IST

ഉന്നാവോ (ഉത്തര്‍പ്രദേശ്): ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്‌ടര്‍ ആദിത്യ വര്‍ദ്ധന്‍ സിങ്ങിന്‍റെ മൃതദേഹം ഗംഗയില്‍ നിന്ന് കണ്ടെത്തി. ഒന്‍പത് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ ഞായറാഴ്‌ച രാത്രിയാണ് മൃതദേഹം കിട്ടിയത്. കഴിഞ്ഞ മാസം 31-ന് ഉന്നാവോ ജില്ലയിലെ നനാമൗ ഘട്ട് സന്ദര്‍ശിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഗംഗയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.

എസ്‌ഡിആര്‍എഫ് അടക്കമുള്ള ഏജന്‍സികളില്‍ നിന്നുള്ള 200 ഓളം ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ഗംഗ അണക്കെട്ടിന്‍റെ ഗേറ്റ് നമ്പര്‍ ഒന്നിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആദിത്യ വര്‍ദ്ധന്‍റെ കുടുംബം തിരിച്ചറിഞ്ഞു.

ആദ്യഘട്ടത്തില്‍ മുപ്പത് കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. പിന്നീട് 70 കിലോമീറ്ററിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചു. ബെഹ്ത മുജാവര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കബിര്‍പുര്‍ ഖാംബൗലി ഗ്രാമത്തിലെ താമസക്കാരനാണ് ആദിത്യ.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഐഎഎസുകാരും ജഡ്‌ജിമാരും ഡോക്‌ടര്‍മാരും നിറഞ്ഞ കുടുംബത്തിമാണ് ഇദ്ദേഹത്തിന്‍റേത്. പിതാവ് രമേഷ് ചന്ദ്ര ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച എന്‍ജിനീയറാണ്. ലഖ്‌നൗവിലെ അലിഗഞ്ചിലാണ് അദ്ദേഹമിപ്പോള്‍ താമസിക്കുന്നത്. ആദിത്യ വര്‍ദ്ധന്‍റെ ഭാര്യ മഹാരാഷ്‌ട്രയില്‍ ജഡ്‌ജിയാണ്. സഹോദരി ഓസ്ട്രേലിയയില്‍ ഉന്നത പദവിയലങ്കരിക്കുന്നു.

രമേഷ് ചന്ദ്ര ദിവസങ്ങള്‍ക്ക് മുമ്പ് മകളെ കാണാനായി ഓസ്‌ട്രേലിയയിലേക്ക് പോയിരുന്നു. മകന്‍റെ മരണമറിഞ്ഞ ഉടന്‍ അദ്ദേഹം തിരിച്ചെത്തിയിട്ടുണ്ട്. ആദിത്യ വര്‍ദ്ധന്‍റെ അമ്മാവന്‍റെ മകന്‍ അനുപം സിങ് ബിഹാറിലെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പേഴ്‌സണല്‍ സെക്രട്ടറിയാണ് അദ്ദേഹം.

Also Read:ഗോവണിയില്‍ നിന്നും കാല്‍ വഴുതി വീണു; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ABOUT THE AUTHOR

...view details