കേരളം

kerala

ETV Bharat / bharat

'അതിതീവ്ര ദുരന്തമായി അംഗീകരിച്ചതിൽ സന്തോഷം'; വയനാട് പുനരധിവാസത്തിന് മതിയായ ഫണ്ടും അനുവദിക്കണമെന്ന് പ്രിയങ്കാ ഗാന്ധി - PRIYANKA GANDHI WAYANAD LANDSLIDE

കേന്ദ്ര സർക്കാർ തീരുമാനം 'ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്പ്' എന്നും പ്രിയങ്കാ ഗാന്ധി

WAYANAD LANDSLIDE SEVERE DISASTER  DISASTER OF SEVERE NATURE  വയനാട് ഉരുൾപൊട്ടൽ പ്രിയങ്കാ ഗാന്ധി  LATEST NEWS IN MALAYALAM
Wayanad Landslide, Congress MP Priyanka Gandhi (ETV Bharat)

By ANI

Published : Dec 31, 2024, 9:29 AM IST

ന്യൂഡൽഹി: വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി പ്രിയങ്കാ ഗാന്ധി എംപി. തീരുമാനത്തിൽ സന്തോഷമുണ്ടെന്നും എന്നാൽ മതിയായ ഫണ്ടും എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് പ്രയങ്ക പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാർ തീരുമാനത്തെ 'ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്പ്' എന്നും പ്രിയങ്കാ ഗാന്ധി എക്‌സിൽ വിശേഷിപ്പിച്ചു.

'വയനാട് ദുരന്തത്തെ 'തീവ്രമായ പ്രകൃതി ദുരന്തം' ആയി പ്രഖ്യാപിക്കാനുള്ള തീരുമാനം അമിത്‌ ഷാ എടുത്തതിൽ സന്തോഷമുണ്ട്. ഇത് പുനരധിവാസം ആവശ്യമുള്ളവരെ വളരെയധികം സഹായിക്കും. തീർച്ചയായും ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണിത്. അതിനായി മതിയായ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കണം' എന്ന് പ്രിയങ്കാ ഗാന്ധി എക്‌സിൽ കുറിച്ചു.

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്രമായ ദുരന്തമായാണ് ഇന്‍റർ മിനിസ്‌റ്റീരിയൽ സെൻട്രൽ ടീം കണക്കാക്കുന്നതെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 'വയനാട് എംപി പ്രിയങ്കാ ഗന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സമർപ്പിച്ച അഭ്യർത്ഥനയെത്തുടർന്ന്, വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ കേന്ദ്രം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു' എന്ന് കോൺഗ്രസ് എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.

Wayanad Landslide, File Photo (ETV Bharat)

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 5ന് പ്രിയങ്കാ ഗാന്ധിയും കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. ഞങ്ങൾ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും വയനാടിനെ കുറിച്ച് സൂചിപ്പിച്ചിരുന്നതായി പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പോലുള്ള സ്ഥലങ്ങൾ പൂർണമായും നശിച്ചു. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് എല്ലാം നഷ്‌ടപ്പെട്ടു. അത്തരം സാഹചര്യങ്ങളിൽ, കേന്ദ്രത്തിന് മുന്നിട്ടിറങ്ങാൻ കഴിയുന്നില്ലെങ്കിൽ, അത് രാജ്യത്തിലെ ജനങ്ങൾക്ക് വളരെ മോശമായ സന്ദേശമാണ് നൽകുന്നതെന്ന് പ്രിയങ്കാ ഗാന്ധി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തം അതിതീവ്ര ദുരന്തമായാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രാജേഷ് ഗുപ്‌ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Letter of Rajesh Gupta (ANI)

എന്നാൽ, പ്രത്യേക ധനസഹായമടക്കം കേരളത്തിന്‍റെ ആവശ്യങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ച് കത്തിൽ പരാമർശമില്ല. കേന്ദ്ര മന്ത്രിതല സമിതി ദുരന്തമേഖല സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിന് ഇതിനകം ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അധിക ദുരിതാശ്വാസ സഹായം കൈമാറിയിട്ടുണ്ടെന്നാണ് കത്തിൽ പറയുന്നത്.

ജൂലൈ 30നാണ്, കേരളത്തിൽ ഉരുൾപൊട്ടലുണ്ടായത്, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട ഒരു പ്രകൃതി ദുരന്തമായിരുന്നു അത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ 300ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും നശിക്കുകയും ചെയ്‌തിരുന്നു.

Also Read:മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പദ്ധതി: ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു, ഒന്നാം ഘട്ടത്തില്‍ 388 കുടുംബങ്ങള്‍

ABOUT THE AUTHOR

...view details