കേരളം

kerala

ETV Bharat / bharat

'തമിഴക വെട്രി കഴകം', വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു - നടന്‍ വിജയ് രാഷ്ട്രീയ പാർട്ടി

വിജയ്‌യുടെ പാര്‍ട്ടിയും പേരും ലോഗോയും പതാകയും മറ്റും ഉടന്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ. രാഷ്ട്രീയ നിലപാട് അറിയാൻ ആകാംക്ഷയോടെ തമിഴകം.

Actor Vijay  Tamizhaga Munnetra Kazhagam  തമിഴഗ മുന്നേട്ര കഴകം  നടന്‍ വിജയ്
Sources said Actor vijay's Political party name will be revealed today

By ETV Bharat Kerala Team

Published : Feb 2, 2024, 1:49 PM IST

Updated : Feb 2, 2024, 3:27 PM IST

ചെന്നൈ: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് നടന്‍ വിജയ്. തന്‍റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം. 'തമിഴക വെട്രി കഴകം' എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുമായി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അങ്കത്തിനിറങ്ങുമെന്നാണ് വിജയ് പ്രഖ്യാപിച്ചത്. (Actor Vijay has officially announced the formation of his political party).

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് വിജയ്. പാര്‍ട്ടിയും പേരും ലോഗോയും പതാകയും മറ്റും ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തിറക്കുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വിജയ്‌യുടെ രാഷ്‌ട്രീയ യാത്രയുടെ പ്രധാനപ്പെട്ട തുടക്കമാകുമിത്. വിജയ് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന മാസങ്ങള്‍ നീണ്ട അഭ്യൂഹത്തിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. (Tamizhaga vetri Kazhagam).

ആരാധകരുടെ ഇടയില്‍ ശക്തമായ സ്വാധീനമുള്ള വിജയ് സാമൂഹ്യ വിഷയങ്ങളിലും ശക്തമായി ഇടപെടുന്ന വ്യക്തിയാണ്. തമിഴ്‌ രാഷ്‌ട്രീയത്തില്‍ തമിഴക മുന്നേറ്റ കഴകം നിര്‍ണായകമായ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനത്തെ ബാധിക്കുന്ന നിര്‍ണായക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് താരത്തിന്‍റെ ശ്രമം.

താരത്തിന്‍റെ പുതിയ പാര്‍ട്ടിയുടെ പതാകയും പേരും അനാച്ഛാദനം ചെയ്യുന്നതോടെ വലിയ ചര്‍ച്ചകള്‍ നടക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകരും രാഷ്‌ട്രീയ നിരീക്ഷകരും കരുതുന്നത്. വിജയ് ശക്തമായി രാഷ്‌ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നതോടെ ആ പാര്‍ട്ടിയുടെ പ്രത്യയശാസ്‌ത്രങ്ങള്‍ കൂടി അറിയാനുള്ള ആകാംക്ഷയിലാണ് പൊതുജനങ്ങള്‍. ഇതിന് പുറമെ പാര്‍ട്ടിയുടെ കാഴ്‌ചപ്പാടും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടും ചർച്ചയാകും.

Also Read: Vijay| മക്കൾ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്‌ച നടത്തി നടൻ വിജയ്

Last Updated : Feb 2, 2024, 3:27 PM IST

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ