ഹൈദരാബാദ്: പഞ്ചായത്തില്ലാത്ത ഒരു ഗ്രാമം ഉണ്ടെന്ന് കേട്ടാൽ നിങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ..? അത്ഭുതം തോന്നുന്നു അല്ലേ.. എന്നാൽ അങ്ങനെ ഒരു ഗ്രാമമുണ്ട്. അത് മറ്റെവിടെയുമല്ല. തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ സുന്ദർനഗർ എന്ന ചെറിയ ഗ്രാമത്തിലാണ് ഈ അവസ്ഥ നിലനിൽക്കുന്നത്. അഞ്ഞൂറോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ഗ്രാമപഞ്ചായത്ത് ഇവിടില്ല. സമീപ പഞ്ചായത്തുകളുമായി ഈ ഗ്രാമത്തിന് ഒരു ബന്ധവുമില്ല. അതിനാൽ 18 വർഷത്തിലേറെയായി സർക്കാർ പദ്ധതികളിൽ നിന്നും അവശ്യ വികസന പ്രവർത്തനങ്ങളിൽ നിന്നും ഈ ഗ്രാമവാസികൾ ഒഴിവാക്കപ്പെടുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ദ്രവള്ളി, യെമൈകുണ്ട ഗ്രാമങ്ങളിൽ നിന്ന് തുല്യ ദൂരമുണ്ടായിരുന്നിട്ടും ഒരു പഞ്ചായത്തിലും ഈ ഗ്രാമത്തെ ഉൾപ്പെടുത്തിയിട്ടില്ല. 2006ൽ ഇന്ദ്രവള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ബംനെ നന്ദേവിനടുത്ത് ഭവനരഹിതരായ 90 കുടുംബങ്ങൾക്ക് സർക്കാർ 4.20 ഏക്കർ ഭൂമി വിതരണം ചെയ്‌തതാണ് ഇതിന് കാരണമെന്നാണ് പറയപ്പെടുന്നത്. അവർ പിന്നീട് വലിയൊരു ഗ്രാമമായി മാറി. കാലക്രമേണ ഈ പ്രദേശം സുന്ദർനഗറായി പരിണമിക്കുകയും പഞ്ചായത്ത് അവിടെ ഇല്ലാതാകുകയും ചെയ്‌തു.
ഗ്രാമവാസികൾ നേരിടുന്ന വെല്ലുവിളികൾ