രാമനഗര : ലോക പ്രശസ്‌ത ജിം കോര്‍ബറ്റ് ദേശീയോദ്യാനം സന്ദര്‍ശിച്ച് കേരള വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം. മന്ത്രിക്ക് പുറമെ എംഎല്‍എമാരും ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. ദേശീയോദ്യാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി.
ഇവിടുത്തെ വനം- വന്യജീവി പരിപാലനത്തെ സംബന്ധിച്ച വിവരങ്ങളും മന്ത്രി ദേശീയോദ്യാന അധികൃതരില്‍ നിന്ന് തേടി. ദേശീയോദ്യാനത്തിന്‍റെ നടത്തിപ്പിനെ ശശീന്ദ്രന്‍ അഭിനന്ദിച്ചു.
Kerala ministers and MLAs at Corbett Tiger Reserve ((Photo: ETV Bharat)) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മന്ത്രിതല സംഘം ദേശീയോദ്യാനത്തിലെത്തിയത്. എംഎല്‍എമാരായ നജീബ് കാന്തപുരം, എല്‍ദോസ് കുന്നപ്പള്ളി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ദേശീയോദ്യാനത്തിലെ ബിജ്‌റാണി സന്ദര്‍ശക മേഖലയിലാണ് സംഘം രാത്രി തങ്ങിയത്.
ഇന്ന് ദേശീയോദ്യാന അധികൃതരുമായി സംഘം കൂടിക്കാഴ്‌ച നടത്തി. 1,213 ചതുരശ്ര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാര്‍ക്കില്‍ എത്ര കടുവകളുണ്ടെന്നും മന്ത്രി അധികൃതരോട് ആരാഞ്ഞു. കടുവകളെ ഇവിടെ എങ്ങനെയാണ് സംരക്ഷിക്കുന്നതെന്നും സംഘം മനസിലാക്കി. ദേശീയോദ്യാനത്തിന്‍റെ പ്രവര്‍ത്തനങ്ങളും കണ്ടറിഞ്ഞു.
വിനോദസഞ്ചാരവും വന്യജീവി സംരക്ഷണവും എങ്ങനെയാണ് കൂട്ടിയിണക്കിക്കൊണ്ട് പോകുന്നത് എന്നതിനെ സംബന്ധിച്ചും ഇവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ദേശീയോദ്യാനത്തിന്‍റെ പ്രവര്‍ത്തനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലും സമാന രീതിയിലുള്ള വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.
Also Read:തൊട്ടുപിന്നില്‍ ഓടിയെത്തി കാട്ടാന, വാഹനം പിന്നോട്ടെടുത്ത് യുവതി; ദൃശ്യങ്ങള്‍ വൈറല്‍