കേരളം

kerala

ETV Bharat / bharat

കളിക്കുന്നതിനിടയില്‍ നിര്‍ത്തിയിട്ട കാറില്‍ കുടുങ്ങി; നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു - 4 CHILDREN DIED OF SUFFOCATION

അകത്ത് നിന്നും അടഞ്ഞ ഡോര്‍ കുട്ടികള്‍ക്ക് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മണിക്കൂറുകളോളം കാറിനുളളില്‍ അകപ്പെട്ട കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു

4 CHILDREN DIED AFTER LOCKED IN CAR  CHILDREN DEATH GUJARAT  ഗുജറാത്ത് കുട്ടികള്‍ മരിച്ചു  MALAYALAM LATEST NEWS
Representative Image (ETV Bharat)

By PTI

Published : Nov 4, 2024, 4:35 PM IST

അംറേലി (ഗുജറാത്ത്):കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിയ നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. അംറേലി ജില്ലയിലെ രന്ധിയ പ്രദേശത്താണ് ദാരുണ സംഭവം ഉണ്ടായത്. രണ്ട് മുതല്‍ ഏഴ് വയസ് വരെ പ്രായമുളള കുട്ടികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

മധ്യപ്രദേശിലെ ധാർ സ്വദേശികളായ കർഷകത്തൊഴിലാളി ദമ്പതികളുടെ നാല് മക്കളാണ് മരിച്ചത്. ദമ്പതികള്‍ക്ക് 7 മക്കളാണ് ഉണ്ടായിരുന്നത്. മക്കളെ വീട്ടിലിരുത്തി രാവിലെ ദമ്പതികള്‍ ജോലിക്ക് പോയി. തുടര്‍ന്ന് കളിക്കാന്‍ ഇറങ്ങിയ നാല് കുട്ടികള്‍ വീടിന് സമീപം പാർക്ക് ചെയ്‌തിരുന്ന ഫാം ഉടമയുടെ കാറിൽ കയറി ഡോര്‍ അടച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അകത്ത് നിന്നും അടഞ്ഞ ഡോര്‍ കുട്ടികള്‍ക്ക് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മണിക്കൂറുകളോളം കാറിനുളളില്‍ അകപ്പെട്ട കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വൈകിട്ട് മാതാപിതാക്കളും കാർ ഉടമയും തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ മരിച്ച നിലയില്‍ കാറിനുളളില്‍ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് അംറേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Also Read:ഒൻപതാം ക്ലാസുകാരന്‍റെ വയറ്റില്‍ ബ്ലേഡ് കഷണങ്ങളും വാച്ചിന്‍റെ ഭാഗങ്ങളുമടക്കം 56 ലോഹ വസ്‌തുക്കള്‍; ഒടുവിൽ ശസ്ത്രക്രിയക്കിടെ ദാരുണാന്ത്യം

ABOUT THE AUTHOR

...view details