ഹൈദരാബാദ്: തങ്ങളുടെ ആദ്യ 5 ജി സ്‌മാർട്ട്‌ഫോൺ ആയ റെഡ്‌മി എ4 5ജി ഇന്ത്യയിൽ അവതരിപ്പിച്ച് ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമി. പതിനായിരം രൂപയിൽ താഴെ വില വരുന്ന ആദ്യത്തെ 5ജി ബജറ്റ് സ്‌മാർട്ട്‌ഫോണാണ് റെഡ്‌മി എ4 5ജി. സ്‌നാപ്‌ഡ്രാഗൺ 4s Gen 2 5G പ്രോസസറിൽ പുറത്തിറക്കിയ ആദ്യ ഫോൺ കൂടിയാണിത്.
കഴിഞ്ഞ വർഷം പുറത്തിറക്കിയ റെഡ്‌മി A3യുടെ നവീകരിച്ച പതിപ്പാണ് ഈ 5ജി ഫോൺ. 6.88 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ വാഗ്‌ദാനം ചെയ്യുന്ന ഫോണിന്‍റെ ക്യാമറയും മികച്ച നിലവാരം പുലർത്തുന്നതാണ്. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രീമിയം ലുക്ക് ഹാലോ ഗ്ലാസ് ബാക്ക് ഡിസൈനിൽ അവതരിപ്പിച്ചിരിക്കുന്ന ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്‌കാനർ നൽകിയിട്ടുണ്ട്.
5160mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോണിന് 18W ഫാസ്റ്റ് ചാർജിങ് ആണ് നൽകിയിരിക്കുന്നത്. 6.66 ഇഞ്ച് ഡിസ്‌പ്ലേ കോളിങ്, ബ്രൗസിങ്, ഗെയിമിങ് എന്നിവ സുഗമമാക്കും. റെഡ്‌മി എ4 5ജിയുടെ എക്‌സ്റ്റീരിയർ ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ, പ്രീമിയം ലുക്കിലാണ് ഈ ബജറ്റ് സ്‌മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.