കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യന്‍ വാഹന വിപണി അതിവേഗം പിടിച്ചടക്കിയ വിഭാഗമാണ് ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്‌മിഷന്‍ കാറുകള്‍(AMT Cars). വാഹനം ഓടിക്കുന്നതിലുള്ള സൗകര്യമാണ് കൂടുതല്‍ പേരെയും ഓട്ടോമാറ്റിക്കിലേക്ക് ആകര്‍ഷിക്കുന്നത്. ട്രാഫിക്കുള്ള റോഡുകളില്‍ ഇടക്കിടെ ക്ലച്ച് ചവിട്ടിയും ഗിയര്‍ മാറ്റിയും നിരങ്ങി നീങ്ങുന്നത് ഓര്‍ക്കുന്നത് തന്നെ പലര്‍ക്കും മടുപ്പാണ്. ഈ കാരണങ്ങളൊക്കെ ചിലരെയെങ്കിലും ഓട്ടോമാറ്റിക് കാറുകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും. എങ്കിലും, കണക്കുകള്‍ പറയുന്നത് ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും മാനുവല്‍ കാറുകളാണ് വാങ്ങാന്‍ താത്പര്യപ്പെടുന്നത് എന്നാണ്. അടിക്കടിയുള്ള ഗിയര്‍ ചേഞ്ചിന്‍റെ താളം ഇഷ്‌ടപ്പെടുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും എന്ന് സാരം
എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഓട്ടോമാറ്റിക്കിനെക്കാൾ മാനുവൽ കാറുകൾ ഇഷ്ടപ്പെടുന്നത്? കാരണങ്ങള്‍ പരിശോധിക്കാം (Why Indians prefer Manual Cars over Automatic cars)
വില വ്യത്യാസം : ഇന്ത്യന്‍ വിപണി ഭൂരിഭാഗവും മാനുവൽ കാറുകൾ ഇഷ്‌ടപ്പെടുന്നതിന്‍റെ പ്രധാന കാരണം വിലയിലെ വ്യത്യാസമാണെന്ന് വിദഗ്‌ധർ പറയുന്നു (Price difference). സ്‌പിന്നി റിപ്പോർട്ട് പ്രകാരം, ഓട്ടോമാറ്റിക് കാറിന്‍റെ എൻട്രി ലെവൽ തുക മാനുവല്‍ കാറുകളെക്കാള്‍ 80,000 രൂപ അധികമാണ്. മാനുവൽ വേരിയന്‍റിനേക്കാൾ അധികം തുക എഎംടി വേരിയന്‍റിന് നൽകേണ്ടി വരുന്നത് ഉപഭോക്താക്കളെ മാനുവലിനോട് അടുപ്പിക്കുന്നു.
ഇൻഷുറൻസ് ചെലവുകൾ :ഓട്ടോമാറ്റിക് ഗിയർബോക്‌സ് സാങ്കേതികവിദ്യ ആയതിനാല്‍ കാറിന്‍റെ വില ഉയരുന്നത് ഇൻഷുറൻസ് ചെലവിന്‍റെയും വർദ്ധനവിന് കാരണമാകും(Insurance Costs). ഇത് വാഹനത്തെ കൂടുതല്‍ ചെലവേറിയതാക്കും. എൻട്രി ലെവൽ വാഹനങ്ങളിൽ ഈ വ്യത്യാസം പ്രകടമായി കാണാം. വിലയും ഇൻഷുറൻസ് ചെലവും ലാഭിക്കാൻ സ്വാഭാവികമായി മാനുവൽ വേരിയന്‍റുകൾ ഉപഭോക്താക്കള്‍0 തിരഞ്ഞെടുക്കുന്നു.
മെയിന്‍റനൻസ് ചെലവ് :ആളുകൾ മാനുവൽ കാറുകളോട് കൂടുതല്‍ താൽപര്യം കാണിക്കുന്നതിന്‍റെ മറ്റൊരു പ്രധാന കാരണം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് മെയിന്‍റനൻസ് ചെലവുകളാണ്(Maintenance costs). ഓട്ടോമാറ്റിക് ഗിയർ ബോക്സ് കാറുകളുടെ അറ്റകുറ്റപ്പണികൾക്ക് മാനുവൽ ഗിയർ ബോക്സ് വാഹനങ്ങളേക്കാൾ ചെലവ് കൂടതലാണ്. വാാഹനങ്ങളിൽ പതിവായി ചെയ്യേണ്ടി വരുന്ന ഓയില്‍ ചേഞ്ചുകള്‍ക്കും മാനുവൽ കാറിലാണ് ചെലവ് കുറവ്.