ഹൈദരാബാദ്: അടുത്തിടെയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ കമ്പനിയായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് തങ്ങളുടെ പുതിയ വാഹനമായ എഫ് 99 സൂപ്പർ ബൈക്ക് പുറത്തിറക്കിയത്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ബൈക്കാണ് ഇത്. ഇന്ത്യൻ മോട്ടോർസൈക്കിളുകളിൽ ഉയർന്ന വേഗതയുള്ള ഒരു വാഹനമാണ് ഇത്.
അൾട്രാവയലറ്റ് എഫ് 77 മാക് 2 അടിസ്ഥാനമാക്കിയുള്ളതാണ് അൾട്രാവയലറ്റ് എഫ് 99 സൂപ്പർ ബൈക്ക്. ഇന്ത്യൻ മോട്ടോർസൈക്കിളുകളിൽ തന്നെ ഉയർന്ന വേഗതയുള്ള വാഹനമെന്ന റെക്കോർഡ് സൃഷ്‌ടിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നതായാണ് കമ്പനി പറയുന്നത്. വേഗതയേറിയ ക്വാർട്ടൽ മൈൽ കൂടിയുള്ള വാഹനമാണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഫീച്ചറോടെയുള്ള ഫുൾ ഫെയർഡ് ഇലക്ട്രിക് മോട്ടോർസൈക്കിളാണ് ഇത്. മുൻഭാഗം കൂർത്തിരിക്കുന്ന രീതിയിൽ വളരെ ആകർഷകമായ ഷാർപ്പ് കട്ടിങോടു കൂടി സ്റ്റൈലിഷ് ലുക്കിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വലിയ മോട്ടോറാണ് അൾട്രാവയലറ്റ് എഫ് 99 ൽ ഉള്ളത്. മോട്ടോറിലേക്ക് വായു കടത്തിവിടാൻ ആക്‌റ്റീവ് എയ്‌റോ ഡക്‌ടുകളും കൂളിങ് ഡക്‌ടുകളും എഫ് 99 സൂപ്പർ ബൈക്കിലുണ്ട്.