കേരളം

kerala

ETV Bharat / automobile-and-gadgets

ജിയോയെ വെല്ലാന്‍ ബിഎസ്‌എന്‍എല്‍-ടാറ്റ സഖ്യം; 4 ജി തരംഗവുമായി ഗ്രാമങ്ങളിലേക്ക് - Ratan Tata vs Mukesh Ambani

ബി.എസ്.എന്‍.എലുമായി 15,000 കോടി രൂപയുടെ കരാറുമായി ടാറ്റ കൺസൾട്ടൻസി സർവീസസ്. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്‍റര്‍നെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി.

JIO RECHARGE HIKE  BSNL 4G ROLLOUT  RATAN TATA WITH BSNL  TCS AND BSNL PARTNERSHIP
Ratan Tata, Mukesh Ambani (ETV BHARAT)

By ETV Bharat Kerala Team

Published : Jul 16, 2024, 4:50 PM IST

Updated : Jul 16, 2024, 5:10 PM IST

ജിയോയും എയര്‍ടെലും കീഴടക്കുന്ന 4 ജി വിപണിയിലേക്ക് പുതിയ തന്ത്രങ്ങളുമായി രത്തന്‍ടാറ്റ. ഇദ്ദേഹത്തിന്‍റെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബി.എസ്.എന്‍.എലുമായി 15,000 കോടി രൂപയുടെ കരാറിലേക്കെത്തിയ വാര്‍ത്തകളില്‍ ശുഭപ്രതീക്ഷയിലാണ് മൊബെെല്‍ ഉപഭോക്താക്കള്‍. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി.

ഇതോടെ രാജ്യത്തെ ടെലികോം മത്സരരംഗത്ത് സുപ്രധാന പങ്കുവഹിക്കാന്‍ ബി.എസ്.എന്‍.എലിന് സാധിക്കും. അടുത്തിടെ ജിയോ, എയര്‍ടെല്‍, വി.ഐ (വോഡഫോണ്‍, ഐഡിയ) എന്നീ നെറ്റ് വര്‍ക്കുകള്‍ തങ്ങളുടെ പ്ലാനുകളില്‍ വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇതു കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയായി.

ഇതോടെ നിരവധി ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എലിലേക്ക് പോര്‍ട്ട് ചെയ്‌തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവിലെ കരാറിന്‍റെ ഭാഗമായി ടി.സി.എസ് ഇന്ത്യയിലെ നാല് മേഖലകളിൽ വലിയ ഡാറ്റാ സെന്‍ററുകൾ സ്ഥാപിക്കുന്നതായി കമ്പനി സി.ഒ.ഒ വ്യക്തമാക്കി. 4 ജി സേവനം വിപുലീകരിക്കാന്‍ ഇവ സഹായിക്കും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 4 ജി സേവനത്തിനായി ബി.എസ്.എന്‍.എല്‍ ഇതിനകം 9,000 ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരുലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ബി.എസ്.എന്‍.എല്‍ ഓഗസ്റ്റ് മുതൽ രാജ്യത്തുടനീളം 4 ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ടാറ്റയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത് ബി.എസ്.എൻ.എലിന്‍റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും ഉതകുമെന്നാണ് പൊതുവെ വിലയിരുത്തല്‍. ഇതു കുത്തക വല്‍ക്കരിക്കപ്പെട്ട ടെലികോം രംഗത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാവും എന്നാല്‍ പ്രതീക്ഷ.

ALSO READ:പല ടൈപ്പ് ചാര്‍ജര്‍ പറ്റില്ല; ഉപകരണങ്ങൾക്ക് 'സി ടൈപ്പ്' കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി ഇന്ത്യ - TYPE C CHARGING CONNECTORS INDIA

Last Updated : Jul 16, 2024, 5:10 PM IST

ABOUT THE AUTHOR

...view details