ഹൈദരാബാദ്:ടാറ്റ മോട്ടോർസിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ചിൻ്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 6.12 ലക്ഷം രൂപയാണ് പുതുക്കിയ മോഡലിന്‍റെ എക്‌സ് ഷോറൂം വില. വിപണിയിൽ സിട്രോൺ സി 3, ഹ്യുണ്ടായ് എക്‌സ്റ്റർ എന്നിവയുമായി മത്സരിക്കുന്ന ടാറ്റ പഞ്ചിൻ്റെ പുതുക്കിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫീച്ചറുകൾ പരിശോധിക്കാം.
ടാറ്റ പഞ്ച് 2024:
മുൻ ഡിസൈനുകളേക്കാളും കൂടുതൽ സൗകര്യപ്രദവും ആധുനികവുമായ രീതിയിലാണ് പുതിയ ടാറ്റ പഞ്ച് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഇലക്‌ട്രിക് സൺറൂഫ്, സെൻട്രൽ കൺസോളിൽ യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, റിയർ എസി വെൻ്റുകൾ, ആം റെസ്റ്റ് എന്നിവ ടാറ്റ പഞ്ച് 2024ൽ ഉൾപ്പെടുന്നു.
ടാറ്റ പഞ്ച് 2024 (ഫോട്ടോ: ടാറ്റ മോട്ടോർസ്) എഞ്ചിൻ: 1.2 L റെവട്രോൺ എഞ്ചിൻ, ത്രീ സിലിണ്ടർ, പെട്രോൾ എഞ്ചിൻ, ഫൈവ്-സ്‌പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് എന്നി ഫീച്ചറുകളോടെയാണ് പുതിയ ടാറ്റ പഞ്ച് വരുന്നത്. സിഎൻജി ട്രിമ്മിലും ലഭ്യമാകും.
10 വേരിയൻ്റുകളായാണ് പുതിയ ടാറ്റ പഞ്ച് അവതരിപ്പിച്ചത്. പ്യുവർ, പ്യുവർ (ഒ), അഡ്വഞ്ചർ, അഡ്വഞ്ചർ റിഥം, അഡ്വഞ്ചർ എസ്, അഡ്വഞ്ചർ+എസ്, അകംപ്ലിഷ്‌ഡ് +, അകംപ്ലിഷ്‌ഡ് +എസ്, ക്രിയേറ്റീവ്+, ക്രിയേറ്റീവ്+എസ് എന്നിവയാണ് വേരിയൻ്റുകൾ. കാറിൻ്റെ കളർ ഓപ്ഷനുകളിൽ മാറ്റം വരുത്തിയിട്ടില്ല.
ടാറ്റ പഞ്ച് 2024 (ഫോട്ടോ: ടാറ്റ മോട്ടോർസ്) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടാറ്റ പഞ്ച് 2024 (ഫോട്ടോ: ടാറ്റ മോട്ടോർസ്) സവിശേഷതകൾ:
- എഞ്ചിൻ ഓപ്ഷനുകൾ:പെട്രോൾ, ഡീസൽ
- ആൻഡ്രോയിഡ് ഓട്ടോയ്‌ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ
- ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം
- വയർലെസ് ആപ്പിൾ കാർപ്ലേ
- വയർലെസ് ഫോൺ ചാർജർ
- പിൻവശത്ത് എസി വെൻ്റുകൾ
- ആം റെസ്റ്റുള്ള ഗ്രാൻഡ് കൺസോൾ
- ടൈപ്പ്-സി ഫാസ്റ്റ് യുഎസ്ബി ചാർജിങ് പോർട്ട്
- സിഎൻജി ട്രിം
- ക്രൂയിസ് കൺട്രോൾ
- ട്രാൻസ്‌മിഷൻ: മാനുവൽ, എഎംടി ഗിയർ ബോക്‌സ്
- വില: ₹ 6.12 ലക്ഷം (എക്‌സ്-ഷോറൂം)
ടാറ്റ പഞ്ച് 2024 (ഫോട്ടോ: ടാറ്റ മോട്ടോർസ്) Also Read: സ്വന്തമായി ഒരു കാർ വേണ്ടേ? അഞ്ച് ലക്ഷത്തിൽ താഴെ വരുന്ന നാല് മികച്ച കാറുകൾ ഇതാ...