കേരളം

kerala

ETV Bharat / automobile-and-gadgets

വാങ്ങാൻ പറ്റിയ സമയം, ടാറ്റ ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുന്നു

നെക്‌സോൺ ഇവി, ടിയാഗോ ഇവി Nexon.ev and Tiago.ev എന്നിവയ്ക്കാണ് ടാറ്റ വില കുറയ്ക്കുന്നത്. സമീപകാലത്ത് ലോഞ്ച് ചെയ്ത പഞ്ച് ഇവിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല.

tata-motors-cuts-ev-prices-battery-cost-dips
tata-motors-cuts-ev-prices-battery-cost-dips

By ETV Bharat Kerala Team

Published : Feb 13, 2024, 4:40 PM IST

ഹൈദരാബാദ്: ഇലക്‌ട്രിക് വാഹന വിപണിയിലെ വമ്പൻ കുതിപ്പിനിടെ രാജ്യത്തെ പ്രധാന വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുന്നു. 70000 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വരെയാണ് ടാറ്റ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഇലക്‌ട്രിക് മോഡലുകൾക്ക് വില കുറയ്ക്കുന്നത്.

നെക്‌സോൺ ഇവി, ടിയാഗോ ഇവി Nexon.ev and Tiago.ev എന്നിവയ്ക്കാണ് ടാറ്റ വില കുറയ്ക്കുന്നത്. നെക്സോൺ ഇവിയ്ക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വരെ വില കുറയുമ്പോൾ ടിയാഗോ ഇവിയ്ക്ക് 70000 രൂപ വരെയാണ് കുറയുന്നത്. ഇതോടെ നെക്സോൺ ഇവി 14.49 ലക്ഷം രൂപയിലാണ് വില്‍പന ആരംഭിക്കുക. ടിയാഗോ ഇവി 7.99 ലക്ഷത്തിനും വില്‍പന ആരംഭിക്കും.

അതേസമയം, സമീപകാലത്ത് ലോഞ്ച് ചെയ്ത പഞ്ച് ഇവിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല Punch.ev. ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ വിലയിലുണ്ടായ കുറവാണ് വാഹനങ്ങളുടെ വില കുറയ്ക്കാൻ കാരണമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പറയുന്നത്.

"ഒരു ഇലക്ട്രിക് വാഹനത്തിന്‍റെ (EV-യുടെ) മൊത്തത്തിലുള്ള ചെലവിന്‍റെ ഗണ്യമായ ഭാഗമാണ് ബാറ്ററിയുടെ വില. "അടുത്ത കാലത്ത് ബാറ്ററി സെല്ലുകളുടെ വില കുറയുകയും ഭാവിയിൽ അവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിനാൽ, തത്ഫലമായുണ്ടാകുന്ന ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കൈമാറാൻ ഞങ്ങൾ തയ്യാറായി. "ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം) ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ​​ശ്രീവത്സ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്‌ട്രിക് വാഹന വിപണി( EV) അതിവേഗം വളരുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും വർഷങ്ങളില്‍ ഇലക്‌ട്രിക് വാഹന വിപണി പാസഞ്ചർ വാഹന വ്യവസായ വളർച്ചയെ ഗണ്യമായി മറികടക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് പറഞ്ഞു. 2024 ജനുവരിയിൽ EV വിൽപ്പന 100 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയെന്നും 70 ശതമാനത്തിലധികം വിപണി വിഹിതമുള്ള ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് മൊബിലിറ്റി (TPEM) ആണ് ഈ അതിവേഗം വളരുന്ന സെഗ്‌മെന്‍റില്‍ മുന്നിൽ നിൽക്കുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെട്ടു.

ABOUT THE AUTHOR

...view details