ഹൈദരാബാദ്: ഉത്സവ സീസൺ കണക്കിലെടുത്ത് നിരവധി വാഹന നിർമാതാക്കൾ തങ്ങളുടെ ഉത്‌പന്നങ്ങൾക്ക് മികച്ച ഡിസ്‌കൗണ്ട് ഓഫറുകൾ നൽകുന്നുണ്ട്. സുസുക്കി മോട്ടോർസൈക്കിൾ തങ്ങളുടെ അഡ്വഞ്ചർ മോട്ടോർസൈക്കിളായ സുസുക്കി വി-സ്ട്രോം എസ്എക്‌സിനും ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ക്യാഷ്‌ബാക്ക്, എക്‌സ്‌ചേഞ്ച് ബോണസ്, എക്‌സ്റ്റന്‍റഡ് വാറന്‍റി തുടങ്ങി നിരവധി ഓഫറുകളാണ് സുസുക്കി പ്രഖ്യാപിച്ചത്.
വി-സ്ട്രോം SX മോഡൽ വാങ്ങുന്നവർക്ക് 16,000 രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 6,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും 10,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ ബൈക്കിന് 10 വർഷം വരെ സൗജന്യ വാറൻ്റിയും സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുന്നത് വഴി പഴയ ബൈക്ക് നൽകുന്നതിന് പകരം, പുതിയ ബൈക്ക് വാങ്ങുമ്പോൾ 10,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ് തുക നിങ്ങൾക്ക് ലഭ്യമാകും.