കേരളം

kerala

ETV Bharat / automobile-and-gadgets

സാംസങ് ഗാലക്‌സി എസ്‌ 25 പുതിയ സ്റ്റോറേജ് ഓപ്‌ഷനിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ: പ്രതീക്ഷിക്കാവുന്ന വില - S25 128 GB STORAGE VARIANT

സാംസങ് ഗാലക്‌സി എസ്‌ 25ന്‍റെ 128 ബിജി സ്റ്റോറേജ് വേരിയന്‍റ് പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. പ്രതീക്ഷിക്കാവുന്ന വില എത്ര?

SAMSUNG GALAXY S25  S25 NEW VARIANT  സാംസങ് ഗാലക്‌സി  SAMSUNG GALAXY S25 PRICE
A new variant of Samsung Galaxy S25 may be launched (Photo - SAMSUNG)

By ETV Bharat Tech Team

Published : Jan 29, 2025, 7:58 PM IST

ഹൈദരാബാദ്: കഴിഞ്ഞ ജനുവരി 22നാണ് സാംസങ് എസ് 25 സീരീസിൽ മൂന്ന് ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയത്. സാംസങ് ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ്, ഗാലക്‌സി എസ് 25 അൾട്ര എന്നിവയാണ് കാലിഫോർണിയയിലെ സാൻജോസിൽ നടന്ന 2025 ഗാലക്‌സി അൾപാക്ക്‌ഡ് ഇവന്‍റിൽ പുറത്തിറക്കിയ ആ മൂന്ന് മോഡലുകൾ. ഇപ്പോൾ സാംസങ് ഗാലക്‌സി എസ്‌ 25 ബേസിക് വേരിയന്‍റിൽ 128 ജിബിയുടെ സ്റ്റോറേജ് ഓപ്‌ഷനും കൂടെ ഉൾപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ. ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളെ കുറിച്ചെഴുതുന്ന പ്ലാറ്റ്‌ഫോമായ 91 മൊബൈൽസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

വില എത്രയായിരിക്കും?
എസ്‌ 25 സീരീസിലെ ബേസിക് മോഡലായ ഗാലക്‌സി എസ്‌ 25 വേരിയന്‍റ് 12 ജിബി റാം+ 256 ജിബി സ്റ്റോറേജ്, 12 ജിബി റാം+ 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനിലാണ് അവതരിപ്പിച്ചത്. 128 ജിബി സ്റ്റോറേജിലും കൂടെ അവതരിപ്പിക്കാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ. 128 ജിബി സ്റ്റോറേജ് ഓപ്‌ഷൻ അവതരിപ്പിക്കുകയാണെങ്കിൽ സാംസങ് അതിന് 74,999 രൂപ വിലയിടാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.

എസ്‌ 24 സീരീസിലെ ബേസിക് മോഡലായ ഗാലക്‌സി എസ്‌ 24ലും സമാനമായ രീതിയിൽ കഴിഞ്ഞ വർഷം അവസാനം 128 ജിബി വേരിയന്‍റ് അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് സാംസങ് വെളുപ്പെടുത്തലുകൾ ഒന്നും തന്നെ നടത്തിയിട്ടില്ല. സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിലവിൽ എസ് 25 ബേസിക് മോഡലിന്‍റെ 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്‍റുകൾ മാത്രമേ ലിസ്റ്റ് ചെയ്‌തിട്ടുള്ളൂ. സാംസങിന്‍റെ പുതിയ വേരിയന്‍റ് ഓഫ്‌ലൈനായി മാത്രമേ വിൽക്കൂ എന്നും റിപ്പോർട്ടുകളുണ്ട്.

സാംസങ് ഗാലക്‌സി എസ്‌ 25 വില:ഗാലക്‌സി എസ്‌ 25 ബേസിക് മോഡലിന്‍റെ നിലവിലുള്ള രണ്ട് സ്റ്റോറേജ് വേരിയന്‍റുകളുടെ വില പരിശോധിക്കാം. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 92,999 രൂപയുമാണ്. 128 ജിബി സ്റ്റോറേജിൽ അവതരിപ്പിക്കുമെങ്കിൽ 74,999 രൂപ വില വരാൻ സാധ്യതയുള്ളതായാണ് സൂചനകൾ.

ഐസി ബ്ലൂ, സിൽവർ ഷാഡോ, നേവി, മിൻ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് എസ്‌ 25 ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭ്യമാകുക. ബ്ലൂബ്ലാക്ക്, കോറൽറെഡ്, പിങ്ക് ഗോൾഡ് എന്നിങ്ങനെ മറ്റ് മൂന്ന് കളർ ഓപ്‌ഷനുകളിൽ കൂടെ എസ്‌ 25 ലഭ്യമാണെങ്കിലും സാംസങിന്‍റെ ഓൺലൈൻ സ്റ്റോറുകളിൽ മാത്രമേ ലഭ്യമാവൂ.

മറ്റ് ഫീച്ചറുകൾ: എസ്‌ 25 മോഡലിന്‍റെ ഫീച്ചറുകൾ പരിശോധിക്കുകയാണെങ്കിൽ 120 ഹെട്‌സ് റിഫ്രഷ്‌ റേറ്റും 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുമുള്ള 6.2 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X സ്‌ക്രീൻ ആണ് നൽകിയിരിക്കുന്നത്. 12GB വരെ LPDDR5x റാമും 512GB വരെ സ്റ്റോറേജും ലഭിക്കുന്നസ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് നൽകിയത്. ക്യാമറയുടെ കാര്യം നോക്കുമ്പോൾ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും 2x ഇൻ-സെൻസർ സൂമും ഫീച്ചർ ചെയ്യുന്ന 50MP പ്രൈമറി ക്യാമറയും, 120-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 12MP അൾട്രാവൈഡ് ക്യാമറയും, 3x ഒപ്റ്റിക്കൽ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 10MP ടെലിഫോട്ടോ ക്യാമറയും, 12 എംപി സെൽഫി ക്യാമറയുമാണ് നൽകിയിരിക്കുന്നത്. ഗാലക്‌സി 25 മോഡലിൽ 25 വാട്ട് വയേർഡ് ചാർജിങും 15 വാട്ട് വയർലെസ് ചാർജിങും, വയർലെസ് പവർഷെയറും പിന്തുണയ്‌ക്കുന്ന 4,000 എംഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

Also Read:

  1. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
  2. സാംസങ് ഗാലക്‌സി എസ്‌ 25 എഡ്‌ജ് വരുന്നു: സ്ലിം ഡിസൈനാകുമെന്ന് സൂചന; ലോഞ്ച് ഈ വർഷം തന്നെ
  3. സാംസങ് ഗാലക്‌സി എസ്‌ 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ്‌ 24 അൾട്രയുമായി താരതമ്യം ചെയ്യാം...
  4. കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് എത്തി: വില, ക്യാമറ, ഡിസൈൻ, എഐ ഫീച്ചറുകൾ... അറിയേണ്ടതെല്ലാം

ABOUT THE AUTHOR

...view details