കേരളം

kerala

ETV Bharat / automobile-and-gadgets

ഗാലക്‌സി എസ് 23 ക്ക് 20,000 രൂപ കിഴിവ്; ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ കിടിലന്‍ ഓഫർ - SAMSUNG GALAXY S23 OFFER PRICE - SAMSUNG GALAXY S23 OFFER PRICE

ഫ്ലിപ്‌കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ സാംസങ് ഗാലക്‌സി എസ് 23 ഫോണിന് വന്‍ വിലക്കുറവ്. ലോഞ്ചിങ് സമയത്തെ വിലയിൽ നിന്നും 20,000 രൂപ കുറച്ച് നൽകുമെന്നാണ് സാംസങിന്‍റെ പ്രഖ്യാപനം

SAMSUNG GALAXY S23  FLIPKART BIG SAVING DAYS SALE  സാംസങ് ഗാലക്‌സി എസ് 23  സാംസങ് ഓഫറുകൾ
Samsung Galaxy S23 with starting price of Rs 44999 in Flipkart Big Saving Days sale

By ETV Bharat Kerala Team

Published : Apr 30, 2024, 9:19 PM IST

രാനിരിക്കുന്ന ഫ്ലിപ്‌കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ സാംസങ് ഗാലക്‌സി എസ് 23ന് വലിയ വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്. ലോഞ്ചിങ് സമയത്തെ വിലയിൽ നിന്ന് 20,000 രൂപ കുറച്ചു നൽകുമെന്നാണ് സാംസങിന്‍റെ പ്രഖ്യാപനം. കൂടാതെ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകളിലൂടെയും ഇഎംഐ ഇടപാടുകളിലൂടെയും നടത്തുന്ന ഇടപാടുകൾക്ക് ഫ്ലിപ്‌കാർട്ട് എക്‌സ്‌ചേഞ്ച് ഓഫറുകളും അധിക കിഴിവുകളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.

ഇതോടെ ഫ്ലിപ്‌കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിലിൽ സാംസങ് ഗാലക്‌സി എസ് 23 ന്‍റെ പ്രാരംഭ വില 44,999 രൂപയാകും. ബാങ്ക് അധിഷ്‌ഠിത ഡിസ്‌കൗണ്ട് ആയ 2,000 രൂപ ഉൾപ്പെടെയാണ് 44,999 രൂപയിൽ ലഭ്യമാവുക. മെയ് 2-ന് പരിമിത കാലത്തേക്ക് മാത്രമായാണ് സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലും മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും ഈ ഓഫർ ലഭ്യമാവുക.

വിലക്കിഴിവിനൊപ്പം, വാങ്ങുന്നവർക്ക് അവരുടെ പഴയ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്‌ത് കുറഞ്ഞ വിലയ്ക്ക് ഗാലക്‌സി എസ് 23 നേടാനും കഴിയും. എക്‌സ്‌ചേഞ്ച് ഓഫറിൽ വാങ്ങുന്നവർക്ക് 'ഫ്ലിപ്‌കാർട്ട് പേ ലേറ്റർ' സേവനവും ലഭിക്കും.

Also Read: 'എഐ-മേസിങ്' ക്യാമറ, ക്രിസ്‌റ്റൽ ക്ലിയർ ഓഡിയോ; ഗൂഗിള്‍ പിക്‌സല്‍ 8 എയുടെ ഫീച്ചേഴ്‌സ് പുറത്ത്

ABOUT THE AUTHOR

...view details