കേരളം

kerala

ETV Bharat / automobile-and-gadgets

കരുത്തൻ എഞ്ചിനുമായി റോയൽ എൻഫീൽഡിന്‍റെ സ്‌ക്രാം 440: വില 1.9 ലക്ഷം - ROYAL ENFIELD SCRAM 440

റോയൽ എൻഫീൽഡിന്‍റെ പുതിയ മോട്ടോർ സൈക്കിൾ പുറത്തിറങ്ങി. സ്‌ക്രാം 411നേക്കാൾ മികച്ച ഫീച്ചറുകളുമായെത്തിയ സ്‌ക്രാം 440ന്‍റെ വിലയും മറ്റ് ഫീച്ചറുകളും പരിശോധിക്കാം.

ROYAL ENFIELD SCRAM 440 PRICE  ROYAL ENFIELD SCRAM 440 MILEAGE  റോയൽ എൻഫീൽഡ്  റോയൽ എൻഫീൽഡ് സ്‌ക്രാം 440
Royal Enfield Scram 440 (Photo - Royal Enfield)

By ETV Bharat Tech Team

Published : Jan 23, 2025, 1:31 PM IST

ഹൈദരാബാദ്: പ്രമുഖ വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ പുതിയ മോട്ടോർ സൈക്കിളായ സ്‌ക്രാം 440 പുറത്തിറക്കി. ട്രെയിൽ, ഫോഴ്‌സ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളായാണ് കമ്പനി റോയൽ എൻഫീൽഡ് സ്‌ക്രാം 440 അവതരിപ്പിച്ചത്. 1.9 ലക്ഷം രൂപയാണ് ഈ ബൈക്കിന്‍റെ പ്രാരംഭവില.

റോയൽ എൻഫീൽഡ് സ്‌ക്രാം 440 ട്രെയിൽ വേരിയന്‍റിനാണ് 1,99,900 രൂപ എക്‌സ്‌-ഷോറൂം വില വരുന്നത്. അതേസമയം ഫോഴ്‌സ് വേരിയന്‍റിന് 2,15,000 രൂപയാണ് എക്‌സ്‌-ഷോറൂം വില. കരുത്തുറ്റ 443 സിസി എഞ്ചിനിലാണ് ഈ ബൈക്ക് പുറത്തിറക്കിയത്. എയർ/ഓയിൽ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 411ന് കരുത്ത് പകരുന്നത്. 25 ബിഎച്ച്‌പി കരുത്തും 34 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. 6 സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതേസമയം മുൻമോഡലായ സ്‌ക്രാം 411 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത് 5 സ്‌പീഡ് ഗിയർബോക്‌സുമായാണ്.

സ്‌ക്രാം 440 ന്‍റെ ഡിസൈൻ സ്‌ക്രാം 411 മോഡലിന് സമാനമാണ്. വലിയ ഫ്യുവൽ ടാങ്ക്, സ്ലിം ടെയിൽ സെക്ഷൻ, എൽഇഡി ഹെഡ്‌ലൈറ്റ്, സ്വിച്ചബിൾ ഡ്യുവൽ ചാനൽ എബിഎസ് തുടങ്ങിയവ ഈ മോട്ടോർസൈക്കിളിൽ ഫീച്ചർ ചെയ്യുന്നുണ്ട്. പിൻഭാഗത്ത് ഒരു ടോപ്പ് ബോക്‌സ് ഘടിപ്പിക്കാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്. 10 കിലോ വരെ സംഭരിക്കാൻ ശേഷിയുള്ളതാണ് പേലോഡ്. 15 ലിറ്ററിന്‍റെ ഇന്ധന ടാങ്കുള്ള മോട്ടോർസൈക്കിളിന് 197 കിലോഗ്രാം ഭാരവമുണ്ട്. സ്‌ക്രാം 411ന് ഭാരം 195 കിലോഗ്രാം ആയിരുന്നു.

അഞ്ച് കളർ ഓപ്ഷനുകളിലാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 440 വിപണിയിൽ ലഭ്യമാകുക. ട്രയൽ വേരിയൻ്റ് നീല, പച്ച എന്നീ നിറങ്ങളിലും ഫോഴ്‌സ് വേരിയൻ്റ് നീല, ടീൽ, ഗ്രേ എന്നീ നിറങ്ങളിലും ആണ് നിലവിൽ ലഭ്യമാവുക. രണ്ട് വേരിയന്‍റുകളിലും ഈ അഞ്ച് കളർ ഓപ്‌ഷനുകളും ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Also Read:

  1. ബാറ്ററി തീർന്നാൽ സോളാറിൽ ഓടും: കിലോ മീറ്ററിന് ചെലവ് വെറും 50 പൈസ!! സോളാർ ഇലക്‌ട്രിക് കാർ വരുന്നു...
  2. ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
  3. ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തിക്കഴിഞ്ഞു മക്കളേ...
  4. കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് എത്തി: വില, ക്യാമറ, ഡിസൈൻ, എഐ ഫീച്ചറുകൾ... അറിയേണ്ടതെല്ലാം
  5. സാംസങ് ഗാലക്‌സി എസ് 25 സ്ലിമ്മും ഐഫോൺ 17 എയറും വരുന്നു: അൾട്രാ സ്ലിം ഫോണുകളിൽ മികച്ചതേത്? താരതമ്യം ചെയ്യാം

ABOUT THE AUTHOR

...view details