ഹൈദരാബാദ്: റെഡ്‌മിയുടെ പുതിയ ഉത്‌പന്നങ്ങൾ ചൈനയിൽ അവതരിപ്പിച്ചു. റെഡ്‌മി വാച്ച് 5, റെഡ്‌മി ബഡ്‌സ് 6 പ്രോ എന്നീ ഉത്‌പന്നങ്ങളാണ് അവതരിപ്പിച്ചത്. ഇതിനോടൊപ്പം റെഡ്‌മി കെ80 സീരീസ് സ്‌മാർട്ട്‌ഫോണും ലോഞ്ച് ചെയ്‌തിട്ടുണ്ട്. ഒരൊറ്റ ചാർജിൽ 36 മണിക്കൂറോളം പ്രവർത്തിപ്പിക്കാമെന്നതാണ് പുതിയ ബഡ്‌സിൻ്റെ പ്രത്യേകത.
മികച്ച ബാറ്ററി കപ്പാസിറ്റിയുമായി എത്തുന്ന ബഡ്‌സും സ്‌മാർട്ട് വാച്ചും ചൈനയിൽ പ്രീ-ഓർഡറിന് ലഭ്യമാണ്. ഈ ഉത്‌പന്നങ്ങൾ വരും മാസങ്ങളിൽ തന്നെ ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം. രണ്ട് ഉപകരണങ്ങളുടെയും കൂടുതൽ സവിശേഷതകൾ പരിശോധിക്കാം.
റെഡ്‌മി വാച്ച് 5 ഫീച്ചറുകൾ:
82 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും 2എംഎം അൾട്രാ-വൈഡ് ബെസലുകളുമുള്ള സ്‌മാർട്ട് വാച്ചാണ് റെഡ്‌മി വാച്ച് 5. 324 പിപിഐ പിക്‌സൽ ഡെൻസിറ്റിയോടെ വരുന്ന ഈ മോഡലിന് എഐ പവേർഡ് ആൻ്റി മിസ്‌ടച്ച് അൽഗോരിതം നൽകിയിട്ടുണ്ട്. ഇത് അനാവശ്യ സ്‌പർശനങ്ങളെ തടയുന്നതിനായാണ് നൽകിയിരിക്കുന്നത്. പെട്ടന്ന് ഊരിമാറ്റാൻ സാധിക്കുന്ന തരത്തിലുള്ള സ്‌ട്രാപ്പ് റെഡ്‌മി വാച്ച് 5ൽ നൽകിയിരിക്കുന്നതിനാൽ തന്നെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഊരിമാറ്റാനും സാധിക്കും.
550mAh ബാറ്ററിയാണ്റെഡ്‌മി വാച്ച് 5 ന് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 24 ദിവസം വരെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ബാറ്ററി eSIM മോഡലിൽ 12 ദിവസം വരെ ബാറ്ററി ബാക്കപ്പും നൽകുന്നുണ്ട്. ഈ സ്‌മാർട്ട് വാച്ച് ഹൈപ്പർ ഒഎസ് 2 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. വേഗതയേറിയതും മികച്ചതുമായ പെർഫോമൻസ് നൽകുന്നതാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം.
Redmi Watch 5 (Credit- Redmi) ടിവി, എസി, ലൈറ്റുകൾ എന്നിവ നിയന്ത്രിക്കാവുന്ന ഫീച്ചറുകളും സ്‌മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. 50-ലധികം സ്‌പോർട്‌സ് മോഡുകൾ വാച്ചിൽ നൽകിയിട്ടുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനും ഉറക്കവും സ്‌ട്രസ് ലെവലും നിരീക്ഷിക്കുന്നതിനും പ്രത്യേക മോണിറ്ററിങ് സംവിധാനങ്ങൾ വാച്ചിൽ നൽകിയിട്ടുണ്ട്. അതിനാൽ തന്നെ ഈ വാച്ച് പൂർണ്ണമായും ഫിറ്റ്‌നസ് ഫ്രണ്ട്‌ലിയാണെന്ന് പറയാനാകും.
വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന 5ATM ഫീച്ചർ ചെയ്യുന്ന വാച്ച് വെള്ളത്തിൽ നീന്തുമ്പോഴും ഉപയോഗിക്കാനാകും. എലഗൻ്റ് ബ്ലാക്ക്, ബ്രൈറ്റ് മൂൺ സിൽവർ എന്നീ രണ്ട് കളർ വേരിയൻ്റുകളിൽ വാച്ച് ലഭ്യമാകും. റെഡ്‌മി വാച്ച് 5 ഇസിം മോഡലിന്‍റെ വില 799 യുവാൻ ആണ്. അതായത് ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ ഇതിൻ്റെ വില ഏകദേശം 9,305 രൂപയാകും.
റെഡ്‌മി ബഡ്‌സ് 6 പ്രോ:
മികച്ച ഓഡിയോ നിലവാരം നൽകുന്നതിനായി ട്രിപ്പിൾ ഡ്രൈവർ സജ്ജീകരണത്തോടെയാണ് റെഡ്‌മി ബഡ്‌സ് 6 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. ഉപകരണത്തിൽ നൽകിയിരിക്കുന്ന സെറാമിക് കോട്ടിങും, ടൈറ്റാനിയം കോട്ടിങും ഇയർബഡുകളിലൂടെ വ്യക്തതയുള്ള ശബ്‌ദം നൽകുന്നതിന് സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്. 55 ഡെസിബൽ വരെ പുറത്തുനിന്ന് വരുന്ന അനാവശ്യ ശബ്‌ദങ്ങളെ കുറയ്ക്കാൻ ഇയർബഡുകൾക്ക് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇഎൻസിയോടുകൂടിയ ബഡിൽ ഘടിപ്പിച്ചിരിക്കുന്ന മൈക്ക് കോളുകൾക്കിടയിൽ വരുന്ന മറ്റ് നോയിസുകൾ കുറയ്‌ക്കാൻ സഹായിക്കും.
Redmi Buds 6 Pro (Credit- Redmi) റെഡ്‌മി ബഡ്‌സ് 6 പ്രോയുടെ എടുത്തുപറയേണ്ട ഫീച്ചർ അതിന്‍റെ ബാറ്ററി തന്നെയാണ്. ഒറ്റ ചാർജിൽ 36 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. വെറും 5 മിനിറ്റ് ചാർജ് ചെയ്‌താൽ 2 മണിക്കൂർ വരെ ഉപയോഗിക്കാനുമാകും. ബഡ്‌സ് 6 പ്രോയുടെ ഗെയിമിങ് പതിപ്പും ലഭ്യമാണ്. എന്നാൽ ഇതിന് 130 മീറ്റർ പരിധിയിൽ വരെ മാത്രമേ ഓഡിയോ സംപ്രേക്ഷണം ചെയ്യാനാകൂ. റെഡ്‌മി ബഡ്‌സ് 6 പ്രോയുടെ വില 399 യുവാൻ ആണ്. എന്നുവെച്ചാൽ ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ ഏകദേശം 4,605 രൂപയാകും. എന്നാൽ ഇതിന്‍റെ ഗെയിമിങ് പതിപ്പിന് ഏകദേശം 5815 രൂപ വില വരും.
Redmi Buds 6 Pro (Credit- Redmi) Also Read:
- ടാറ്റയുടെ കർവ് ഇവിക്ക് എതിരാളിയോ? മഹീന്ദ്ര BE 6e എത്തി; ആരാണ് കേമൻ ?
- അമ്പമ്പോ! 20 മിനിറ്റിൽ ഫുൾ ചാർജ്, ഒറ്റ ചാർജിൽ 682 കിലോമീറ്റർ: മഹീന്ദ്രയുടെ കരുത്തുറ്റ ഇലക്‌ട്രിക് എസ്‌യുവികൾ വിപണിയിൽ
- ഫുൾ ചാർജിൽ 102 കിലോമീറ്റർ, ചാർജ് കഴിഞ്ഞാൽ ബാറ്ററി ഊരിമാറ്റി വേറെ ഘടിപ്പിക്കാം: ആക്‌ടിവയുടെ ഇവി പതിപ്പുമായി ഹോണ്ട
- പൾസറിനെ വെല്ലുന്ന ഫീച്ചറുകൾ: ആരും കണ്ടാൽ മോഹിക്കും, സ്റ്റൈലിഷ് ലുക്കിൽ പുതിയ അപ്പാച്ചെയുമായി ടിവിഎസ്