പ്രമുഖ ഗഡ്ജറ്റ് ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍- റിയൽമി നാർസോ 70 5ജി നാളെ (ഏപ്രിൽ 24, ബുധൻ) ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അടുത്തിടെയാണ് റിയൽമി നാർസോ 70 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്നുതന്നെയാണ് റിയൽമി നാർസോ 70 5ജിയുടെ ലോഞ്ചും കമ്പനി സ്ഥിരീകരിച്ചത്.
ഫീച്ചറുകൾ:MediaTek Dimensity 7050 ചിപ്സെറ്റാണ് റിയൽമി നാർസോ 70 5G യിലുള്ളത്. സെഗ്മെൻ്റിലെ ഏറ്റവും വേഗതയേറിയ ചിപ്സെറ്റാണ് ഇതെന്നും നാർസോ 70 5G യെ 15,000 രൂപയിൽ താഴെയുള്ള 'വേഗമേറിയ ഫോൺ' ആക്കി മാറ്റുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. 15,000 രൂപയിൽ താഴെയായിരിക്കും ഫോണിൻ്റെ വിലയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ സ്മാട്ട്ഫോണിന് 'സെഗ്മെൻ്റിലെ ഏറ്റവും മികച്ച' 120Hz അമോലെഡ് (AMOLED) ഡിസ്പ്ലേ ആണ് നൽകിയിരിക്കുന്നത്. മാത്രമല്ല, ഡിസ്പ്ലേയിൽ ഫിംഗർപ്രിൻ്റ് സ്കാനർ ഉൾക്കൊള്ളിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. 4,356 എംഎം² വേപ്പർ ചേമ്പർ നാർസോ 70 പ്രോ 5 ജിയില്‍ അവതരിപ്പിക്കുമെന്നും റിയൽമി അവകാശപ്പെടുന്നു.