കേരളം

kerala

ETV Bharat / automobile-and-gadgets

മികച്ച വാട്ടർപ്രൂഫ് കപ്പാസിറ്റിയുമായി റിയൽമിയുടെ പുതിയ ഫോൺ: ലോഞ്ച് ഡിസംബർ 18ന് - REALME 14X LAUNCH DATE

മികച്ച വാട്ടർപ്രൂഫ് കപ്പാസിറ്റിയും IP69 റേറ്റിങുമായി റിയൽമി 14x. ലോഞ്ച് ഡിസംബർ 18ന്. വില 15,000 രൂപയിൽ താഴെ.

REALME 14X PRICE  REALME 14X FEATURES  റിയൽമി  റിയൽമി 14X
Realme 14X Launch Date Revealed (Photo: Realme India)

By ETV Bharat Tech Team

Published : Dec 14, 2024, 4:53 PM IST

ഹൈദരാബാദ്:സ്‌മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ റിയൽമി 14x ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ 18 ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ ഫോണിന്‍റെ വിലയെ സംബന്ധിച്ച വിവരങ്ങളും ചില സവിശേഷതകളും കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലോഞ്ച് തീയതിക്കൊപ്പം വെളിപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ 18ന് ഉച്ചയ്‌ക്ക് 2 മണിക്കാണ് റിയൽമിയുടെ പുതിയ സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി IP69 റേറ്റിങോടെയാണ് ഫോൺ അവതരിപ്പിക്കുന്നത്. ഫോണിന്‍റെ വില 15,000 രൂപയിൽ താഴെ ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 15,000 രൂപയിൽ താഴെ വിലയുള്ള IP69 റേറ്റിങുള്ള ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് റിയൽമി 14x എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നിലവിൽ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിന് നൽകിയിരിക്കുന്ന ഏറ്റവും മികച്ച റേറ്റിങാണ് IP69. അതിനാൽ തന്നെ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഏറ്റവും ഉയർന്ന തലത്തിലുള്ള സംരക്ഷണമാണ് ഫോണിന് ലഭിക്കുന്നത്. ഫോണിന്‍റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം.

കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ റിയൽമി 14x ഫോണുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ചോർന്നിരുന്നു. 2025ന്‍റെ ആരംഭത്തിൽ പുറത്തിറക്കിയിരുന്ന റിയൽമി 12xൻ്റെ പിൻഗാമി ആയിരിക്കും റിയൽമി 14x എന്നാണ് കരുതുന്നത്. 15,000 രൂപയിൽ താഴെ വിലയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോൺ ലോഞ്ച് ചെയ്യുന്ന ദിവസം തന്നെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് വിവരം. ഫോണിന്‍റെ ഉയർന്ന റാമും കോൺഫീഗറേഷനുമുള്ള വേരിയന്‍റിന് വില കൂടാനും സാധ്യതയുണ്ട്. ഇ-കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റായ ഫ്ലിപ്‌കാർട്ട് വഴിയും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാകും ഫോണിന്‍റെ വിൽപ്പന നടക്കുക.

45W വയേർഡ് ചാർജിങ് പിന്തുണയ്‌ക്കുന്ന 6,000mAh ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നതെന്ന് റിയൽമി സ്ഥിരീകരിച്ചിട്ടുണ്ട്. പുറത്തുവിട്ട ഫോട്ടോകൾ പരിശോധിക്കുമ്പോൾ, ഫോണിന് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നതെന്നാണ് മനസിലാകുന്നത്. ഡയമണ്ട് ഇൻസ്‌പൈർഡ് ഡിസൈനിലാണ് രൂപകൽപ്പന. ജ്യുവൽ റെഡ്, ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ എന്നീ മൂന്ന് കളർ വേരിയൻ്റുകളിലാണ് റിയൽമി 14x അവതരിപ്പിക്കുക.

ചോർന്ന വിവരങ്ങളനുസരിച്ച്, വരാനിരിക്കുന്ന സ്‌മാർട്ട്‌ഫോൺ 6GB റാം + 128GB സ്റ്റോറേജ്, 8GB + 128GB, 8GB + 256GB എന്നീ ഓപ്‌ഷനുകളിൽ ലഭ്യമാവും. 6.67 ഇഞ്ച് എച്ച്‌ഡി പ്ലസ് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഫോണിൽ ഫീച്ചർ ചെയ്യുകയെന്നും സൂചനയുണ്ട്.

Also Read:
  1. 10,000 രൂപയാണോ ബജറ്റ്? മികച്ച 5ജി സ്‌മാർട്ട്‌ഫോണുകളും സവിശേഷതകളും
  2. ഗെയിമിങ് സ്‌മൂത്താകും, ഒപ്പം ബജറ്റും: ചുരുങ്ങിയ ചെലവിൽ വാങ്ങാവുന്ന അഞ്ച് മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾ
  3. 200 എംപി ക്യാമറ, ഇത് പൊളിക്കും: കിടിലൻ ക്യാമറയുമായി വിവോ X200 സീരീസിൽ രണ്ട് ഫോണുകൾ
  4. 3 വർഷം വാറന്‍റി, 7 വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ്: ഗാലക്‌സി എസ് 24, എസ് 24 അൾട്രാ എൻ്റർപ്രൈസ് എഡിഷൻ ഇന്ത്യയിൽ
  5. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ് ഉടനെത്തും: ഡിസൈൻ ചോർന്നു; പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ
  6. മികച്ച ബാറ്ററി കപ്പാസിറ്റി, ട്രിപ്പിൾ ക്യാമറ: കാത്തിരിപ്പിനൊടുവിൽ റെഡ്‌മി നോട്ട് 14 സീരീസ് ഇന്ത്യൻ വിപണിയിൽ

ABOUT THE AUTHOR

...view details