കേരളം

kerala

ETV Bharat / automobile-and-gadgets

വെറും 8,999 രൂപയ്‌ക്ക് ഒരു ബജറ്റ് സ്‌മാർട്ട്‌ഫോൺ: ഒട്ടേറെ ഫീച്ചറുകളുമായി ഓപ്പോ A3x 4G ഇന്ത്യൻ വിപണിയിൽ - OPPO A3X 4G LAUNCHED

ഓപ്പോ A3x 4G ഇന്ത്യൻ വിപണിയിൽ. ഫീച്ചറുകൾ അറിയാം...

OPPO A3X 4G PRICE  OPPO A3X 4G FEATURES  ഓപ്പോ ഫോൺ  ഓപ്പോ A3X
Oppo A3x 4G launched in India (Photo: ETV Bharat)

By ETV Bharat Tech Team

Published : Oct 28, 2024, 4:12 PM IST

ഹൈദരാബാദ്:ഓപ്പോയുടെ പുതിയ സ്‌മാർട്‌ഫോൺ ഓപ്പോ A3x 4G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം ഓഗസ്റ്റിൽ ഓപ്പോ A3x 5G പുറത്തിറക്കിയിരുന്നു. ഇതിന്‍റെ 4G പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയുമായി എത്തുന്ന ഫോണിന് ഐഫോണിന് സമാനമായ ഡിസൈനാണ് നൽകിയിരിക്കുന്നത്. 10,000 രൂപയിൽ താഴെയാണ് ഓപ്പോ A3x 4Gയുടെ വില.

ഇ-കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ എന്നീ ഫീച്ചറുകളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യോമെട്രിക് ഓതൻ്റിക്കേഷനായി ഫിംഗർപ്രിൻ്റ് സ്‌കാനറും നൽകിയിട്ടുണ്ട്. നെബുല റെഡ്, ഓഷ്യൻ ബ്ലൂ എന്നീ രണ്ട് കളർ ഓപ്‌ഷനുകളിലാണ് ഈ സ്‌മാർട്ട്‌ഫോൺ ലഭ്യമാകുക. ഓപ്പോ തന്നെ പുറത്തിറക്കിയ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14 ആണ് ഓപ്പോ A3x 4Gയിൽ നൽകിയിരിക്കുന്നത്. കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.

ഓപ്പോ A3x 4G (ഫോട്ടോ: ഓപ്പോ ഇന്ത്യ)

സവിശേഷതകൾ:

  • ഡിസ്‌പ്ലേ: 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്
  • 1000 nits ബ്രൈറ്റ്‌നെസ്
  • പാണ്ട ഗ്ലാസ് ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ
  • ഭാരം: 187 ഗ്രാം
  • പ്രോസസർ: 8 കോർ ക്വാൽകോം സ്‌നാപ്‌ഡ്രാഗൺ 6s 4G Gen1
  • സ്റ്റോറേജ്: 4GB LPDDR4X റാം, 64GB / 128GB സ്റ്റോറേജ് വേരിയന്‍റുകൾ
  • ഓപ്പറേറ്റിങ് സിസ്റ്റം: കളർ ഒഎസ് 14
  • ക്യാമറ: 8 എംപി ഡുവൽ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ
  • വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള IP54 റേറ്റിങ്
  • ബാറ്ററി:5000mAh ബാറ്ററി, 45W സൂപ്പർഫാസ്റ്റ് ചാർജിങ്
ഓപ്പോ A3x 4G (ഫോട്ടോ: ഓപ്പോ ഇന്ത്യ)

ഓപ്പോ A3x 4G യുടെ ഇന്ത്യയിലെ വില:

  • 4GB + 64GB സ്റ്റോറേജ് വേരിയന്‍റിന് 8,999 രൂപ
  • 4GB + 128GB മോഡലിന് 9,999 രൂപ

എവിടെ നിന്ന് വാങ്ങണം?

ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിൽ ഓപ്പോ A3x 4G സ്‌മാർട്ട്ഫോൺ ലഭ്യമാകും. കൂടാതെ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും വാങ്ങാൻ സാധിക്കും.

Also Read: പുത്തൻ ലുക്കിൽ പുതിയ മാരുതി ഡിസയർ വരുന്നു: ഡിസൈനും ഫീച്ചറുകളും

ABOUT THE AUTHOR

...view details