ഫൈവ് സ്റ്റാര്‍ സേഫ്‌റ്റിയുള്ള ഒരു മാരുതി കാര്‍, വാഹനപ്രേമികളുടെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. പറഞ്ഞുവരുന്നത് ക്രാഷ് ടെസ്റ്റില്‍ വെന്നിക്കൊടി പാറിച്ച മാരുതി സുസൂക്കിയുടെ ആദ്യ വാഹനമായ ഏറ്റവും പുതിയ ഡിസയറിനെ കുറിച്ചാണ്. അവതരണത്തിന് മുന്‍പ് തന്നെ വണ്ടിയുടെ ഡിസൈനും ഫീച്ചറുകളും എഞ്ചിനും മൈലേജുമെല്ലാം പ്രഖ്യാപിച്ച് ആളുകളെ കയ്യിലെടുക്കാൻ മാരുതിക്കായിരുന്നു.
ക്രാഷ് ടെസ്റ്റിലെ വിജയം കൂടിയായപ്പോള്‍ വാഹനപ്രേമികള്‍ക്കിടയില്‍ കാറിന്‍റെ ഹൈപ്പും നന്നായി തന്നെ ഉയരുകയും ചെയ്‌തു. ഇപ്പോള്‍, കാത്തിരുപ്പുകള്‍ എല്ലാം അവസാനിപ്പിച്ചുകൊണ്ട് തന്നെ മാരുതി ഡിസയര്‍ കോംപാക്‌ട് സെഡാൻ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്‍റുകള്‍ ഗാലൻ്റ് റെഡ്, അലൂറിങ് ബ്ലൂ ഉള്‍പ്പടെ ഏഴ് കളറുകളിലാണ് വിപണിയിലേക്ക് എത്തുന്നത്. 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ് ഷോറും വില.
ഈ വര്‍ഷം ഡിസംബര്‍ 31 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ വിലയില്‍ വാഹനം ലഭിക്കുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിന് ശേഷം ഒരുപക്ഷെ വിലയില്‍ മാറ്റം വന്നേക്കാം. സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിലും ഡിസയര്‍ ലഭ്യമാണെന്നതാണ് മറ്റൊരു സവിശേഷത. ഇതിന് വേണ്ടി പ്രതിമാസം 18,248 രൂപ നല്‍കിയാല്‍ മതിയാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.
- വിവിധ വേരിയന്‍റുകളുടെ വില
Fuel | Transmission | LXI | VXI | ZXI | ZXI+ |
Petrol | Manual | ₹6,79,000 | ₹7,79,000 | ₹8,89,000 | ₹9,69,000 |
AGS | ₹8,24,000 | ₹9,34,000 | ₹10,14,000 | ||
CNG | Manual | ₹8,74,000 | ₹9,84,000 |
- മാരുതി ഡിസയര്‍ 2024 ഡിസൈൻ
3,995 മില്ലീമീറ്റർ നീളവും 1,735 മില്ലീമീറ്റർ വീതിയും 1,525 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും 163 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് ഏറ്റവും പുതിയ ഡിസയറിനുള്ളത്. പഴയ തലമുറയിലെ വാഹനങ്ങള്‍ക്ക് സമാനമായ വലിപ്പങ്ങള്‍ തന്നെയാണ് പുതിയ മോഡലിനുമുള്ളതെന്ന് സാരം. ഇന്ത്യയിൽ വിറ്റഴിച്ച കഴിഞ്ഞ മൂന്ന് തലമുറ ഡിസയറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത്തവണ അതിൻ്റെ ഡിസൈനിലും വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ തന്നെ കമ്പനി വരുത്തിയിട്ടുണ്ട്. കൂടാതെ, സ്വിഫ്റ്റുമായി യാതൊരു തരത്തിലുമുള്ള സാമ്യവുമില്ല എന്നുള്ളതും വാഹനത്തെ ശ്രദ്ധേയമാക്കുന്നു.