ഹൈദരാബാദ്: കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഏറ്റവും പുതിയ മോഡലാണ് കിയ സിറോസ്. കിയയുടെ ഇന്ത്യയിലെ ആദ്യത്തെ കോംപാക്റ്റ് സിറോസ് എസ്‌യുവി ആയ ഈ മോഡൽ അടുത്തിടെയാണ് അവതരിപ്പിച്ചത്. 2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ വാഹനം പരസ്യമായി പ്രദർശിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2025 ജനുവരി 3നാണ് പ്രീ ബുക്കിങ് ആരംഭിക്കുക. ഫെബ്രുവരിയിൽ വിപണിയിലെത്തും.
ആറ് വേരിയന്‍റുകളിലാണ് ഈ കോംപാക്റ്റ് എസ്‌യുവി ലഭ്യമാവുക. കിയ സിറോസ് എച്ച്‌ടികെ, എച്ച്‌ടികെ(ഒ), എച്ച്‌ടികെ പ്ലസ്, എച്ച്‌ടിഎക്‌സ്, എച്ച്‌ടിഎക്‌സ് പ്ലസ്, എച്ച്‌ടിഎക്‌സ് പ്ലസ് (ഒ) എന്നിവയാണ് വേരിയന്‍റുകൾ. രണ്ട് എഞ്ചിൻ ഓപ്‌ഷനുകളിൽ കിയ സിറോസ് ലഭ്യമാവും. 2025 ഫെബ്രുവരിയിലാണ് കിയ സിറോസിന്‍റെ വില വെളിപ്പെടുത്തുക. കിയ സിറോസിൻ്റെ എല്ലാ വേരിയൻ്റുകളും എട്ട് മോണോടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമാവും. ഫ്രോസ്റ്റ് ബ്ലൂ ഷേഡ്, ഗ്ലേഷ്യർ വൈറ്റ് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ, സ്‌പാർക്ലിങ് സിൽവർ, ഇന്‍റൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, പ്യൂറ്റർ ഒലിവ്, ഗ്രാവിറ്റി ഗ്രേ, ഒറോറ ബ്ലാക്ക് പേൾ എന്നിവയാണ് കളർ ഓപ്‌ഷനുകൾ. കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.
രണ്ട് ടർബോചാർജ്‌ഡ് എഞ്ചിനുകളാണ് കിയ സിറോസിൽ നൽകിയിരിക്കുന്നത്. 120 എച്ച്പി പവറും 172 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 എൽ പെട്രോൾ എഞ്ചിനും, 116 എച്ച്പി പവറും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 എൽ ഡീസൽ എഞ്ചിനുമാണ് നൽകിയിരിക്കുന്നത്. രണ്ട് എഞ്ചിനുകളും 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനിൽ ലഭ്യമാണ്. ഡീസൽ എഞ്ചിന് 7 സ്‌പീഡ് ഡിസിടി ഗിയർബോക്‌സ് ഓപ്ഷനുണ്ട്. ഡീസൽ എഞ്ചിന്‍റെ ലോവർ സ്പെക്ക് HTK+ ട്രിമ്മിൽ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം ഹൈ സ്‌പെക്ക് HTX+ ട്രിമ്മിൽ നിന്ന് 6 സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സ് ലഭിക്കുന്നു.
വിവിധ വേരിയന്‍റുകളും ഫീച്ചറുകളും:
ആറ് എയർബാഗുകൾ, ഇഎസ്‌സി, വിഎസ്എം (വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ്) തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ കിയ സിറോസിന്‍റെ എല്ലാ വേരിയന്‍റുകളിലും ഉണ്ടാകും. വിവിധ വേരിയന്‍റുകളും അവയുടെ സവിശേഷതകളും പരിശോധിക്കാം.
- കിയ സിറോസ് എച്ച്‌ടികെ:
- എഞ്ചിൻ: 1 ലിറ്റർ പെട്രോൾ മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ
- ഹാലോജൻ ഹെഡ്‌ലാമ്പുകൾ
- കവറോടു കൂടിയ 15 ഇഞ്ച് സ്റ്റീൽ വീലുകൾ
- ഫ്ലഷ്-ഫിറ്റിങ് ഡോർ ഹാൻഡിലുകൾ
- ഷാർക്ക് ഫിൻ ആന്‍റിന
- ബ്ലാക്ക്, ഗ്രേ നിറങ്ങളിലുള്ള ഇന്‍റീരിയർ
- സെമി-ലെതറെറ്റ് സീറ്റുകൾ
- 12.3 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ
- 4 സ്‌പീക്കറുകൾ
- വയർലെസ് ആൻഡ്രോയ്‌ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ
- സ്റ്റിയറിങ് വീൽ ഘടിപ്പിച്ച ഓഡിയോ കൺട്രോളുകൾ
- റിയർവ്യൂ ക്യാമറ
- മുൻവശത്തും പിൻവശത്തും സി-ടൈപ്പ് യുഎസ്ബി ചാർജർ
- ടിൽറ്റ് അഡ്‌ജസ്റ്റ് സ്റ്റിയറിങ്
- ആംറെസ്റ്റും കപ്പ് ഹോൾഡറുകളും ഉള്ള സെൻ്റർ കൺസോൾ
- റിയർ ബെഞ്ച് ടൈപ്പ് സീറ്റുകൾ
- സെൻട്രൽ ലോക്കിങ് ഉള്ള റിമോട്ട് കീ
- ഇൻ്റീരിയർ റിയർ വ്യൂ മിറർ
- ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന ഔട്ട്‌സെഡ് റിയർ വ്യൂ മിററുകൾ
- മാനുവൽ എസി
- പിൻവശത്ത് എസി വെൻ്റുകൾ
- പിൻവശത്തെ വാതിലിൽ സൺഷെയ്‌ഡ് കർട്ടനുകൾ
2. കിയ സിറോസ് എച്ച്‌ടികെ(ഒ):
എച്ച്‌ടികെ(ഒ) വേരിയന്‍റിൽ എച്ച്‌ടികെ മോഡലിനേക്കാൾ ലഭ്യമാകുന്ന അധിക ഫീച്ചറുകൾ
- എഞ്ചിൻ: 1 ലിറ്റർ പെട്രോൾ 6 മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ
- സൺറൂഫ്
- 16 ഇഞ്ച് അലോയ് വീലുകൾ (ഡീസൽ)
- 15 ഇഞ്ച് സ്റ്റീൽ വീലുകൾ (പെട്രോൾ)
- ഡ്രൈവർ സീറ്റിന്‍റെ ഉയരം ക്രമീകരിക്കാനുള്ള ഫീച്ചർ
- ഓട്ടോ ഫോൾഡും ടേൺ സിഗ്നലും ഉള്ള ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന ഔട്ട്‌സെഡ് റിയർ വ്യൂ മിററുകൾ
- റൂഫ് റെയിലുകൾ
- 2 ട്വീറ്ററുകൾ
3. കിയ സിറോസ് എച്ച്‌ടികെ പ്ലസ്: