ഹൈദരാബാദ്:പുതിയ അഡ്വഞ്ചർ ബൈക്കുമായി പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ കവസാക്കി. കെഎൽഎക്‌സ് 230 എന്ന് പേരിട്ടിരിക്കുന്ന മോഡലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റോയൽ എൻഫീൽഡിനും ഹിമാലയനും എതിരാളിയായിരിക്കും കവസാക്കി കെഎൽഎക്‌സ് 230. ബൈക്കിന്‍റെ എക്‌സ്‌ഷോറൂം വില 3.30 ലക്ഷം രൂപയാണ്. പ്രതീക്ഷിച്ചതിലും അൽപ്പം ഉയർന്ന വിലയായതിനാൽ തന്നെ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ചെലവേറിയ ഡ്യുവൽ സ്‌പോർട്ട് മോട്ടോർസൈക്കിളാണ് കവസാക്കി.
പുതിയ ബൈക്കിന്‍റെ എഞ്ചിൻ സവിശേഷതകൾ പരിശോധിക്കുമ്പോൾ, 233 സിസി എയർ-കൂൾഡ് എഞ്ചിനാണ് നൽകിയിരിക്കുന്നത്. 8,000 ആർപിഎമ്മിൽ 18 ബിഎച്ച്‌പി പവറും 6,400 ആർപിഎമ്മിൽ 18.3 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കും. 6-സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 7.6 ലിറ്റർ മാത്രം വലിപ്പമുള്ള ഇന്ധന ടാങ്കാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് 240എംഎം ട്രാവൽ ഉള്ള 37എംഎം ടെലിസ്കോപിക് ഫോർക്കും പിൻവശത്ത് 250എംഎം ട്രാവൽ ഉള്ള മോണോഷോക്ക് അബ്സോർബറും നൽകിയിട്ടുണ്ട്.
Kawasaki KLX230 (Photo Credit- Kawasaki) ബൈക്കിന്‍റെ മറ്റ് ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, താരതമ്യേന ഭാരം കുറഞ്ഞതും ഉയരമുള്ളതുമായ സീറ്റാണ് നൽകിയിരിക്കുന്നത്. 880 mm ഉയരമുള്ള സീറ്റാണ് ഘടിപ്പിച്ചിരിക്കുന്നത്. കവസാക്കി കെഎൽഎക്‌സ് 230ന് 139 കിലോഗ്രാം ഭാരമുണ്ട്. ബൈക്കിന് ഡിഫോൾട്ടായി നൽകിയിരിക്കുന്നത് ഉയരം കൂടിയ സീറ്റാണെങ്കിലും ഉയരം കുറഞ്ഞ ഉപയോക്താക്കൾക്കായി ഓപ്ഷണൽ ലോവർ സീറ്റ് ഓപ്ഷനും നൽകിയിട്ടുണ്ട്.
Kawasaki KLX230 (Photo Credit- Kawasaki) ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി വരുന്ന മോണോടോൺ എൽസിഡി ആണ് ബൈക്കിലെ മറ്റൊരു ഫീച്ചർ. ഇതിന് പുറമെ ഡുവൽ ചാനൽ എബിഎസും ഫീച്ചർ ചെയ്യുന്നുണ്ട്. കവസാക്കി കെഎൽഎക്‌സ് 230ന്‍റെ വിപണിയിലെ പ്രധാന എതിരാളികൾ റോയൽ എൻഫീൽഡ്, ഹിമാലയൻ, ഹീറോ എക്‌സ്‌പൾസ് 200 4വി, ഹീറോ എക്‌സ്‌പൾസ് 200 4വി പ്രോ എന്നിവയാണ്. ഹീറോ എക്‌സ്‌പൾസ് 200 4വി മോഡലിന്‍റെ വില 1.51 ലക്ഷം രൂപയും 200 4വി പ്രോയുടെ വില 1.64 ലക്ഷം രൂപയുമാണ്. ഇവയുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ കവസാക്കി ഇരട്ടി ചെലവേറിയതാണ്.
Kawasaki KLX230 (Photo Credit- Kawasaki) Also Read:
- സ്വർണം പൂശിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: റീൽസ് എടുത്തോ...ടാഗ് ചെയ്‌തോ.. വാഹനം സ്വന്തമാക്കാം
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- ഒറ്റ ചാർജിൽ 153 കിലോമീറ്റർ, വില 1.20 ലക്ഷം രൂപ: ചേതക് 35 സീരീസ് ഇന്ത്യൻ വിപണിയിൽ