ഹൈദരാബാദ്:ഐഫോൺ 16 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതോടെ പുതിയ മോഡലിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ്. പുതിയ ഫീച്ചറുകളുമായി പുതിയ മോഡലുകൾ വരുന്നതോടെ പഴയ സീരീസിന് വില ഗണ്യമായി കുറഞ്ഞു. ഇത് ഐഫോൺ 15 വാങ്ങാനായി കാത്തിരുന്നവർക്ക് സുവർണാവസരമാണ്. ഐഫോൺ 16 പുറത്തിറക്കിയതോടെ ഫ്ലിപ്‌കാർട്ട് ഐഫോൺ 15ന് വിലക്കുറവും ബാങ്ക് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 15 ഇപ്പോൾ വാങ്ങുന്നവർക്ക് എന്തു വിലയിൽ ലഭിക്കുമെന്ന് പരിശോധിക്കാം.
ഐഫോൺ 16 ന്‍റെ ഇന്ത്യയിലെ വില:
കഴിഞ്ഞ വർഷം ഐഫോൺ 15 സീരീസ് പുറത്തിറക്കിയപ്പോൾ അതിൻ്റെ അടിസ്ഥാന മോഡലിന് 79,600 രൂപയായിരുന്നു വില. 128GB സ്റ്റോറേജ് വേരിയൻ്റ് നിലവിൽ മുന്നത്തേക്കാൾ 13,000 രൂപ കുറവിൽ ഫ്ലിപ്‌കാർട്ടിൽ ലഭിക്കും. ഇതിനായി ഫ്ലിപ്‌കാർട്ടിൽ രജിസ്റ്റർ ചെയ്യണം. ഐഫോൺ 16 ലോഞ്ചിന് ശേഷം, ഐഫോൺ 15 ന്‍റെ വില 69,999 രൂപയാണ്. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് 3,500 രൂപ അധിക ക്യാഷ്ബാക്ക് ലഭിക്കും. അങ്ങനെയെങ്കിൽ നിങ്ങൾക്ക് 66,499 രൂപയ്ക്ക് ഐഫോൺ 15 സ്വന്തമാക്കാം. പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നവർക്ക് അധിക കിഴിവ് ലഭിക്കും.