ഹൈദരാബാദ്: ഇൻഫിനിക്‌സ് തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായ സീറോ ഫ്ലിപ്പ് 5G ഇന്ത്യയിൽ അവതരിപ്പിച്ചു. 6.9 ഇഞ്ച് LTPO AMOLED ഇന്നർ ഡിസ്‌പ്ലേയും 3.64 ഇഞ്ച് AMOLED കവർ ഡിസ്പ്ലേയും ആണ് രണ്ടായി മടക്കാവുന്ന ഫോണിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ രണ്ട് ആൻഡ്രോയ്‌ഡ് ഒഎസ് പതിപ്പ് അപ്‌ഗ്രേഡുകളും, മൂന്ന് വർഷത്തെ സുരക്ഷ അപ്‌ഡേറ്റുകളും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മീഡിയാടെക് ഡയമെൻസിറ്റി 8020 ചിപ്‌സെറ്റിലാണ് സീറോ ഫ്ലിപ്പ് പ്രവർത്തിക്കുന്നത്. ഗൂഗിൾ, മോട്ടറോള, സാംസങ്, ഓപ്പോ തുടങ്ങിയ കമ്പനികൾ അടക്കിവാഴുന്ന ഫോൾഡബിൾ സ്‌മാർട്ട്ഫോൺ വിപണിയിൽ ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് 5G മിതമായ നിരക്കിൽ പുറത്തിറക്കി എന്നത് ശ്രദ്ധേയമാണ്. കൂടുതൽ സവിശേഷതകൾ പരിശോധിക്കാം.
- ഡിസ്പ്ലേ: മടക്കാവുന്ന (ഫോൾഡബിൾ)സ്‌ക്രീൻ, 6.75 ഇഞ്ച് AMOLED ഇന്നർ ഡിസ്‌പ്ലേ, 3.64 ഇഞ്ച് AMOLED കവർ ഡിസ്പ്ലേ
- ക്യാമറ:ഒപ്‌റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 എംപി പ്രൈമറി ക്യാമറയും, 114 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന 50 എംപി അൾട്രാവൈഡ് ക്യാമറയും ആണ് ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പിന്‍റെ പുറത്തെ സ്‌ക്രീനിന് നൽകിയിരിക്കുന്നത്. ഇന്നർ സ്‌ക്രീനിൽ നൽകിയിരിക്കുന്നത് 50 എംപി ക്യാമറയാണ്.
- പെർഫോമൻസ്:മീഡിയാടെക് ഡയമെൻസിറ്റി8020 ചിപ്‌സെറ്റ്
- ഓപ്പറേറ്റിങ് സിസ്റ്റം:ആൻഡ്രോയിഡ് 14XOS 13
- ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 പ്രൊട്ടക്ഷൻ
- സ്റ്റോറേജ്: 8GB LPDDR4X റാം, 512GB ഇന്‍റേണൽ സ്റ്റോറേജ്
- കളർ ഓപ്‌ഷനുകൾ: ബ്ലോസം ഗ്ലോ, റോക്ക് ബ്ലാക്ക്