കേരളം

kerala

ETV Bharat / automobile-and-gadgets

കുറഞ്ഞ വിലയിൽ ഒരു 5G ഫോൺ വാങ്ങിയാലോ? ഇൻഫിനിക്‌സ് ഹോട്ട് 50 5G വിപണിയിലേക്ക്; സവിശേഷതകൾ അറിയാം - INFINIX HOT 50 5G LAUNCH DATE

പുതിയ ഫീച്ചറുകളുമായി ഇൻഫിനിക്‌സ് ഹോട്ട് 50 5G അവതരിപ്പിക്കാനൊരുങ്ങി ഇൻഫിനിക്‌സ്. സെപ്റ്റംബർ 5ന് പുറത്തിറങ്ങുമെന്നാണ് ഇൻഫിനിക്‌സ് അറിയിച്ചത്. ഇൻഫിനിക്‌സ് ഹോട്ട് 50 5Gയുടെ വില, പ്രധാന സവിശേഷതകൾ, ഡിസൈൻ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം.

INFINIX HOT 50 5G FEATURES  INFINIX HOT 50 5G PRICE  ഇൻഫിനിക്‌സ് ഹോട്ട് 50 5G  ഇൻഫിനിക്‌സ് പുതിയ മോഡൽ
Infinix Hot 50 5G (Infinix India)

By ETV Bharat Tech Team

Published : Sep 3, 2024, 1:45 PM IST

ഹൈദരാബാദ്: ഇൻഫിനിക്‌സ് ഹോട്ട് 50 5G പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്‌സ് ഇന്ത്യ. കമ്പനിയുടെ പുതിയ മോഡൽ സെപ്റ്റംബർ 5ന് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ലോഞ്ചിങിന് മുന്നോടിയായി ഇൻഫിനിക്‌സ് ഇന്ത്യ തങ്ങളുടെ പുതിയ ഫോണിന്‍റെ വിലയും മറ്റ് ഫീച്ചറുകളും പുറത്തുവിട്ടിരിക്കുകയാണ്. ഇൻഫിനിക്‌സ് ഹോട്ട് 50 5Gയുടെ സവിശേഷതകൾ പരിശോധിക്കാം.

  • ക്യാമറ: 48MP ഡുവൽ എഐ ക്യാമറ
  • സ്റ്റോറേജ്: 16 GB റാം
  • പെർഫോമൻസ്:മീഡിയാടെക് ഡയമെൻസിറ്റി 6300 പ്രോസസർ, 5 വർഷം വരെ മികച്ച പെർഫോർമൻസ്
  • തിക്ക്‌നെസ്: വണ്ണം കുറഞ്ഞ 5G സ്‌മാർട്ട്‌ഫോൺ ( 7.8 എംഎം തിക്ക്‌നെസ്)
  • IP54 വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റന്‍റ്
  • TUV SUD A സർട്ടിഫിക്കറ്റ്
  • പരന്ന എഡ്‌ജുകൾ
  • ഫേസ് ലോക്കിനായി സോഫ്‌റ്റ്‌വെയർ അധിഷ്‌ഠിത മാജിക് റിംഗോടുകൂടിയ പഞ്ച്-ഹോൾ കട്ട്ഔട്ട്
  • വെറ്റ് ടച്ച് ഫീച്ചറുകൾ
  • കളർ ഓപ്‌ഷനുകൾ: ബ്ലൂ, ഗ്രീൻ, ഡാർക്ക് ഗ്രേ
  • വില: 9,999 രൂപ (ഫ്ലിപ്‌കാർട്ട് വില)
Infinix Hot 50 5G (Infinix India)

ഇൻഫിനിക്‌സ് ഹോട്ട് 40iയുടെ യുണിസോക് T606 നേക്കാൾ നല്ല പ്രോസസർ ആണ് ഇൻഫിനിക്‌സ് ഹോട്ട് 50 5G അവതരിപ്പിക്കുന്നത്. കൂടാതെ ഇൻഫിനിക്‌സ് ഹോട്ട് 40iയുടേയും ഇൻഫിനിക്‌സ് ഹോട്ട് 30 5Gയുടേയും ലോഞ്ചിങ് വിലയേക്കാൾ കുറവായിരിക്കും പുറത്തിറങ്ങാൻ പോകുന്ന ഇൻഫിനിക്‌സ് ഹോട്ട് 50 5Gയുടെ വില. അതേസമയം ഹോട്ട് 40i നിലവിൽ കുറഞ്ഞ വിലയ്ക്കാണ് വിൽക്കുന്നത്.

ഇൻഫിനിക്‌സ് ഹോട്ട് 40iയുടെ 8GB + 256GB മോഡൽ 9,999 രൂപയ്‌ക്കാണ് ഇന്ത്യയിൽ വിറ്റഴിക്കുന്നത്. ഇൻഫിനിക്‌സ് ഹോട്ട് 30 5Gയുടെ 4GB+128GB മോഡൽ ഫ്ലിപ്പ്കാർട്ടിൽ 12,499 രൂപയ്ക്കാണ് വിൽക്കുന്നത്.

കൂടുതൽ വാർത്തകൾക്കായി ഇടിവി ഭാരത് കേരളയുടെ വാട്ട്‌സ്‌ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻഇവിടെ ക്ലിക്ക് ചെയ്യുക

Also Read: 50 മെഗാപിക്‌സൽ ക്യാമറ; 5100 എംഎഎച്ച് ബാറ്ററി, ഓപ്പോ എ60 യുഎഇ വിപണിയില്‍; അറിയാം ഫീച്ചറുകളെല്ലാം

ABOUT THE AUTHOR

...view details