ഹൈദരാബാദ്: ഹോണറിന്‍റെ മാജിക് 7 സീരീസ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. ക്വാൽകോമിന്‍റെ ഏറ്റവും പുതിയ ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുമായി ഹോണർ മാജിക് 7, ഹോണർ മാജിക് 7 പ്രോ എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 200 എംപി ടെലിഫോട്ടോ ക്യാമറയാണ് പ്രോ വേരിയന്‍റിൽ നൽകിയിരിക്കുന്നത്.
16 ജിബി വരെ റാം ഈ സ്‌മാർട്ട്‌ഫോണുകളിൽ ലഭ്യമാണ്. പൊടിയേയും ജലത്തേയും പ്രതിരോധിക്കുന്നതിന് IP68, IP69 റേറ്റിങുകളാണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്‌സലിന്‍റെ മുൻ ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. പ്രോ വേരിയന്‍റിൽ നൽകിയിരിക്കുന്ന 200 മെഗാപിക്‌സലിന്‍റെ ടെലിഫോട്ടോ ക്യാമറ മികച്ച ചിത്രങ്ങളെടുക്കുന്നതിന് സഹായിക്കും.
ഹോണറിന്‍റെ വെബ്‌സൈറ്റിൽ ചൈനയിൽ ഫോണുകൾ പ്രീ-ഓർഡറിന് തയ്യാറാണ്. നവംബർ 8 മുതലായിരിക്കും വിൽപ്പനയ്‌ക്കെത്തുക. ഹോണർ മാജിക് 7, ഹോണർ മാജിക് 7 പ്രോ മോഡലുകളുടെ കൂടുതൽ സവിശേഷതകളും വിലയും പരിശോധിക്കാം.
ഹോണർ മാജിക് 7 ഫീച്ചറുകൾ:
- ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റ്, TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനുള്ള 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് LTPO OLED സ്‌ക്രീൻ
- പ്രൊസസർ: ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്
- ക്യാമറ: 50 എംപി പ്രൈമറി സെൻസർ, 50 എംപി സെക്കൻഡറി അൾട്രാ വൈഡ് ഷൂട്ടർ, വാനില മോഡലിന് 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50 എംപി ടെലിഫോട്ടോ ക്യാമറ, 50 എംപി ഫ്രണ്ട് ക്യാമറ
- ചാർജിങ്: 80W വയർലെസ് ഫാസ്റ്റ് ചാർജിങ്
- ബാറ്ററി: 5,650mAh ബാറ്ററി
- ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സെൻസർ
ഹോണർ മാജിക് 7 പ്രോ ഫീച്ചറുകൾ:
- ഡിസ്‌പ്ലേ: 6.8 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് (1280 x 2800 പിക്‌സലുകൾ) LTPO OLED ഡിസ്‌പ്ലേ
- പ്രൊസസർ:ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്
- ക്യാമറ: 50 എംപി പ്രൈമറി സെൻസർ, 50 എംപി സെക്കൻഡറി അൾട്രാ വൈഡ് ഷൂട്ടർ, 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 200 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ, 50 എംപി ഫ്രണ്ട് ക്യാമറ
- ചാർജിങ്: 100W വയർഡ്, 80W വയർലെസ് ഫാസ്റ്റ് ചാർജിങ്
- ബാറ്ററി: 5,850mAh ബാറ്ററി
- ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സെൻസർ