ഹൈദരാബാദ്: ഹോണ്ടയുടെ കോംപാക്‌ട് സെഡാനായ ഹോണ്ട അമേസിന്‍റെ പുതുക്കിയ പതിപ്പ് ഇന്നലെയാണ് (ഡിസംബർ 4) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ലുക്കിൽ വിപണിയിൽ അവതരിപ്പിച്ച അമേസിന്‍റെ നവീകരിച്ച പതിപ്പിന്‍റെ മൂന്ന് വേരിയന്‍റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. V, VX, ZX എന്നിവയാണ് മൂന്ന് വകഭേദങ്ങൾ.
താങ്ങാവുന്ന വിലയിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സുരക്ഷാ ഫീച്ചറുമായി രാജ്യത്തെത്തുന്ന കാറെന്ന പ്രത്യേകതയും ഹോണ്ട അമേസിനുണ്ട്. എഞ്ചിനിൽ കാര്യമായ മാറ്റങ്ങളൊന്നും ഹോണ്ട വരുത്തിയിട്ടില്ല. പഴയ മോഡലിലെ അതേ 1.2 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിനായാണ് പുതിയ മോഡലിലും നിലനിർത്തിയിരിക്കുന്നത്. 90 എച്ച്പി കരുത്തും 110 എൻഎം പരമാവധി ടോർക്കും നർകുന്ന എഞ്ചിനാണ് ഇത്.
ആറ് മോണോടോൺ ഷേഡുകളിലാണ് കാർ വിപണിയിൽ ലഭ്യമാവുക. ഒബ്‌സിഡിയൻ ബ്ലൂ പേൾ, റേഡിയൻ്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ലഭ്യമാവുക. ഈ ആറ് നിറങ്ങളും ഹോണ്ട അമേസിൻ്റെ എല്ലാ വകഭേദങ്ങളിലും ലഭ്യമാണ്. 7,99,900 രൂപയാണ് ഹോണ്ട അമേസിന്‍റെ പുതിയ പതിപ്പിന്‍റെ പ്രാരംഭ വില(എക്‌സ്-ഷോറൂം). മൂന്ന് വേരിയന്‍റുകളുടെയും വിലയും, ഫീച്ചറുകളും, പ്രധാന സുരക്ഷാ ഫീച്ചറുകളും പരിശോധിക്കാം.
ഹോണ്ട അമേസ്V ഫീച്ചറുകൾ:
ഹോണ്ട അമേസ് വി മോഡലിന്‍റെ മാനുവൽ ഗിയർബോക്‌സ് ഓപ്‌ഷന് 7,99,900 രൂപയും സിവിടി ഓപ്‌ഷന് 9,19,900 രൂപയുമാണ് വില. പഴയ മോഡലുകളുടെ അതേ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഹോണ്ട അമേസ് വി മോഡലിലും നിലനിർത്തിയിട്ടുണ്ട്.
കവറോട് കൂടിയ 14 ഇഞ്ച് സ്റ്റീൽ വീൽ
എൽഇഡി ഡിആർഎല്ലോടു കൂടിയ എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലൈറ്റുകൾ
എൽഇഡി ടെയിൽലൈറ്റുകൾ
ഷാർക്ക് ഫിൻ ആൻ്റിന
എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള പവർ അഡ്‌ജസ്റ്റ് ചെയ്യാവുന്ന ORVM
8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ
7 ഇഞ്ച് MID ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ