വാഷിങ്ടൺ: ഗൂഗിള്‍ പിക്‌സല്‍ ആരാധകരും ടെക് പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് ഗൂഗിൾ പിക്സൽ 8 എ. ഗൂഗിള്‍ പിക്‌സല്‍ 8എ യുടെ അതിശയിപ്പിക്കുന്ന പുത്തന്‍ ഫീച്ചറുകളെ പറ്റിയുള്ള പുതിയ വിവരങ്ങളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.
തടസമില്ലാത്തതും കാര്യക്ഷമവുമായ യൂസര്‍ എക്‌സ്‌പീരിയന്‍സ് തരുന്ന TENSOR G3 ചിപ്‌സെറ്റാണ് പിക്‌സൽ 8 എയില്‍ വരുന്നത്. കുറഞ്ഞ ലൈറ്റിങ് സാഹചര്യങ്ങളിലും അതിശയകരമാം വിധം ഫോട്ടോകള്‍ തരുന്ന 'എഐ-മേസിങ്' ക്യാമറയാണ് ഫോണിന്‍റെ പ്രധാന ഹൈലൈറ്റ്. ബെസ്‌റ്റ് ടേക്ക്, ഓഡിയോ മാജിക് ഇറേസർ, നൈറ്റ് സൈറ്റ് കഴിവുകൾ എന്നിവ ക്യാമറയ്‌ക്കുണ്ട്.
കൂടാതെ, ശബ്‌ദ കോലാഹലങ്ങള്‍ക്കിടയില്‍ നിന്ന് കോള്‍ ചെയ്‌താലും ക്രിസ്‌റ്റൽ ക്ലിയർ ഓടിയോ തരുന്ന നൂതനമായ ഓഡിയോ ടെക്‌നോളജിയും ഫോണിലുണ്ട്. സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ഇന്നത്തെ പരമപ്രധാന ആവശ്യമായ ഫാസ്‌റ്റ് ചാർജിങ് സംവിധാനം, 4,500 mAh ബാറ്ററി എന്നിവയും 8എയ്ക്ക് ഗൂഗിള്‍ നല്‍കുന്നുണ്ട്.