കേരളം

kerala

ETV Bharat / automobile-and-gadgets

തകരാറുള്ള ഒന്നര ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു; കൂട്ടത്തില്‍ മുമ്പന്‍ 'കിയ' - RECALLING CAR DUE TO FAULTY PARTS - RECALLING CAR DUE TO FAULTY PARTS

കിയ, നിസ്സാൻ, ഹ്യുണ്ടായ്, പോർഷെ, ടൊയോട്ട, എന്നീ അഞ്ച് വാഹനനിർമ്മാതാക്കളാണ് തകരാർ മൂലം വാഹനങ്ങളെ തിരിച്ചുവിളിക്കുന്നത്.

ഗതാഗത മന്ത്രാലയം  RECALLING CARS  RECALLED NISSAN KIA CARS  കിയ നിസ്സാൻ തിരിച്ചുവിളിക്കും
Representative Image (IANS)

By ETV Bharat Kerala Team

Published : Jul 11, 2024, 7:07 PM IST

സോൾ:തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ വാഹന നിർമ്മാതാക്കളുടെ ലക്ഷക്കണക്കിന് വാഹനങ്ങൾ തിരികെ വിളിക്കുന്നു. കിയ, ഹ്യൂണ്ടായ്, നിസ്സാൻ,ടൊയോട്ട തുടങ്ങിയ അഞ്ച് നിർമ്മാതാക്കളാണ് ദക്ഷിണ കൊറിയയിൽ വിറ്റഴിച്ച 1,56,000 വാഹനങ്ങൾ വാഹനങ്ങൾ തിരികെവിളിക്കാൻ സ്വമേധയാ തീരുമാനിച്ചത്. ദക്ഷിണ കൊറിയയിലെ ലാൻ്റ് ഇൻ്ഫ്രാസ്ട്രക്‌ചർ ട്രാൻസ്‌പോർട്ട് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കിയയുടെ സോറൻ്റോ എസ്‌യുവി മോഡലിൻ്റെ 1,39,478 യൂണിറ്റുകളാണ് തിരികെ വിളിക്കുക. ഇലക്‌ട്രോണിക് കൺട്രോൾ ഹൈഡ്രോളിക് യൂണിറ്റിൻ്റെ ഗുണമേന്മ കുറവായതിനാലാണ് വാഹനം തിരിച്ചുവിളിക്കാൻ കാരണമെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

നിസാൻ കമ്പനിയുടെ ക്യു 50 ഉൾപ്പെടെയുള്ള മോഡലുകളിലായി 8,802 വാഹനങ്ങൾക്ക് പ്രൊപ്പല്ലർ ഷാഫ്റ്റിൻ്റെ നിർമ്മാണത്തിൽ തകരാറുണ്ടെന്ന് കണ്ടെത്തി. ഹ്യുണ്ടായിയുടെ ആഡംബര ബ്രാൻഡായ ജെനസിസ് എഞ്ചിൻ ഇഗ്‌നിഷൻ കണക്ഷൻ ബോൾട്ടുകളുടെ തകരാർ കാരണം 2,782 GV70 യൂണിറ്റുകൾ തിരികെവിളിക്കും.

പോർഷെ തങ്ങളുടെ 911 Carrera 4 GTS Cabriolet ഉൾപ്പെടെ 17 മോഡലുകളിലുള്ള 2,054 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. റിയർ ഡോർ എക്‌സ്‌റ്റേണൽ ഹാൻഡിലിലെ തകരാർ മൂലം പ്രിയസ് 2 ഡബ്ല്യുഡി ഉൾപ്പെടെ മൂന്ന് മോഡലുകളിലായി 737 വാഹനങ്ങൾ ടൊയോട്ട കൊറിയ തിരിച്ചുവിളിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Also Read:മാരുതി വാഹനങ്ങൾക്ക് തകരാർ, എസ്-പ്രെസ്സോയും ഈക്കോയും തിരിച്ചുവിളിക്കുന്നു

ABOUT THE AUTHOR

...view details