ഹൈദരാബാദ്: രാജ്യത്ത് മാര്‍ച്ച് പിറന്നതോടെ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. മഴകുറഞ്ഞതും വരണ്ട കാലാവസ്ഥയും ചൂട് കൂടാന്‍ കാരണമായി(Fire accidents).
വേനല്‍ക്കാലത്ത് കാറുകള്‍ക്ക് തീപിടിക്കുന്നത് സര്‍വസാധാരണമായി തീര്‍ന്നിരിക്കുന്നു. കൊടും വെയിലത്ത് കാറുകള്‍ നിര്‍ത്തിയിടുന്നതാണ് പലപ്പോഴും തീപിടിത്തത്തിലേക്ക് നയിക്കുന്നത്. ചില ചെറിയ കാര്യങ്ങളില്‍ നാം വരുത്തുന്ന നോട്ടപ്പിശകാണ് ഇതിനൊക്കെ പ്രധാന കാരണമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാമെന്നും ഇവര്‍ പറയുന്നു(summer season).
കാറുകളുടെ തീപിടിത്തത്തിന്‍റെയും പൊട്ടിത്തെറികളുടെയും കാരണങ്ങള്‍
സണ്‍ഗ്ലാസുകള്‍: കാറോടിക്കുന്നവര്‍ മിക്കവരും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കാറുണ്ട്. ഇവരാകട്ടെ ഇത് ഡാഷ് ബോര്‍ഡുകളില്‍ സൂക്ഷിക്കുന്നു. വെയിലത്ത് കാര്‍ നിര്‍ത്തിയിടുമ്പോള്‍ ഇത് ചൂട് പിടിച്ച് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് ഫ്രെയിമുകളാണെങ്കില്‍ അവ ചൂടില്‍ ഉരുകാന്‍ തുടങ്ങുന്നു. ഇതും തീപിടിത്തത്തിലേക്ക് നയിക്കുന്നു.
സ്പ്രേ കുപ്പികള്‍: മുറികളിലോ ശരീരത്തിലോ പൂശുന്ന സുഗന്ധ ദ്രവ്യങ്ങളുടെ കുപ്പികള്‍ കാറില്‍ സൂക്ഷിക്കുന്നത് അപകടമാണ്. ഇവയിലെ സ്‌പിരിറ്റ് ചൂട് പിടിച്ച് കുപ്പികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഇത് ക്രമേണ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു.
ലൈറ്ററുകള്‍:പുകവലിക്കുന്നവര്‍ ഒരിക്കലും കാറിനുള്ളില്‍ ലൈറ്ററുകള്‍ സൂക്ഷിക്കരുത്. അധിക നേരം വാഹനം വെയിലത്ത് കിടന്നാല്‍ ഇത് മൂലവും പൊട്ടിത്തെറിക്ക് കാരണമാകാം.
ബാറ്ററികള്‍: ഉപയോഗിച്ചതോ പുതിയതോ ആയ ബാറ്ററികള്‍ വാഹനത്തില്‍ സൂക്ഷിക്കുന്നതും അപകടസാധ്യതയുണ്ടാക്കുന്നു. ഉയര്‍ന്ന ഊഷ്മാവില്‍ ഇവയ്ക്ക് ചോര്‍ച്ച ഉണ്ടാകാം. ഇതിലെ ആസിഡുകള്‍ വിഷകരമാണ്. കാറിനുള്‍വശം നശിക്കാനും ഇത് കാരണമാകും.
മെയ്‌ക് അപ് വസ്‌തുക്കള്‍: സ്‌ത്രീകള്‍ ഉപയോഗിക്കുന്ന മെയ്ക് അപ് സാധനങ്ങളും കാറില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇവയും പൊട്ടിത്തെറി സാധ്യതയുള്ളവയാണ്. കൊടും ചൂടില്‍ ചിലത് ഉരുകാനും നശിച്ച് പോകാനും സാധ്യതയുണ്ട്.
മെഴുകുതിരികള്‍: സ്‌ഫടിക പെട്ടികളിലും മറ്റും സൂക്ഷിക്കുന്ന മെഴുകുതിരികള്‍ ഏറെ അപകടകരമാണ്. ഇവയും പൊട്ടിത്തെറിച്ചേക്കാം.
മദ്യം: മദ്യക്കുപ്പികള്‍ കാറിനുള്ളില്‍ സൂക്ഷിക്കരുത്. കാര്‍ബണേറ്റഡ് പാനീയങ്ങളും അപകടകാരികളാണ്.