ഹൈദരാബാദ്: ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ എസ്‌യുവി ഔഡി Q8 ഫേസ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബാഹ്യ ഡിസൈനുകളിൽ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഔഡി Q8 മോഡൽ പുറത്തിറക്കുന്നത്. കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് ആഗോളതലത്തിൽ പുതിയ അപ്‌ഡേഷനുകളോടെ ഔഡി Q8 ലോഞ്ച് ചെയ്‌തത്. കാറിന്‍റെ ഡിസൈനുകളിൽ വന്ന പുതിയ മാറ്റങ്ങൾ പരിശോധിക്കാം.
ETV Bharat / automobile-and-gadgets
ഔഡി Q8 ഫേസ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ; അറിയാം പുതിയ ഫീച്ചറുകൾ - AUDI Q8 FACELIFT LAUNCHED - AUDI Q8 FACELIFT LAUNCHED
ഔഡി Q8 ഫേസ്‌ലിഫ്റ്റ് മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഔഡി. ചെറിയ മാറ്റങ്ങളോടെ ഇന്ത്യൻ വിപണിയിൽ ഇറങ്ങുന്ന മോഡലിന് 1.17 കോടി രൂപയോളം വരുമെന്നാണ് റിപ്പോർട്ടുകൾ. കാറിന്‍റെ ഇന്‍റീരിയർ-എക്‌സ്റ്റീരിയർ ഡിസൈനുകളിൽ വന്ന പുതിയ മാറ്റങ്ങൾ പരിശോധിക്കാം.
Audi Q8 Facelift (Audi India)
Published : Aug 22, 2024, 1:13 PM IST
|Updated : Aug 22, 2024, 8:03 PM IST
ഫീച്ചറുകൾ:
- പുതുക്കിയ ഡേ ടൈം റണ്ണിങ് ലൈറ്റും (DRL), അപ്‌ഡേറ്റ് ചെയ്‌ത ഔഡി 2D ലോഗോയും
- ഫ്രണ്ട് ഗ്രില്ലും എയർ ഇൻടേക്ക് കാവിറ്റിയും അടക്കം പുതുതായി ഡിസൈൻ ചെയ്‌ത ഫ്രണ്ട് ബമ്പർ
- ടയർ വലിപ്പം- 21 ഇഞ്ച് മുതൽ 23 ഇഞ്ച് വരെ
- ആനിമേഷൻ ഉള്ള നാല് OLED ലൈറ്റിങ് ഡിസൈനുകളോടു കൂടിയ ഡിആർഎൽ
- MMI ടച്ച് സ്‌ക്രീൻ
- ആമസോൺ, സ്‌പോട്ടിഫൈ മ്യൂസിക് ഉള്ള വിപുലമായ ആപ്പ് സ്റ്റോർ
- പനോരമിക് സൺറൂഫ്
- ഹെഡ്-അപ് ഡിസ്‌പ്ലേ
- ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ
- മൾട്ടി കളർ ആമ്പിയന്‍റ് ലൈറ്റിങ്
- ഫ്രണ്ട് ആന്‍റ് റിയർ പാർക്കിങ് സെൻസർ
- 360 ഡിഗ്രി ക്യാമറ
- വായുസഞ്ചാരമുള്ള മസാജിങ് സീറ്റുകൾ
- നാല് ഇന്‍റീരിയർ കളർ ഓപ്‌ഷനുകൾ: ഒകാപി ബ്രൗൺ, സൈഗ ബെയ്‌ജെ, ബ്ലാക്ക്, പാൻഡോ ഗ്രേ
- എഞ്ചിൻ: നിലവിലെ ഔഡിQ8 മോഡലിന് സമാനമായി 3 ലിറ്റർ ടർബോ പെട്രോൾ V6 എഞ്ചിൻ ആയിരിക്കും അപ്‌ഡേറ്റ് ചെയ്‌ത മോഡലിലും ഉണ്ടായിരിക്കുക. ഒപ്പം 8 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി യോജിപ്പിച്ച 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവും ഉണ്ടായിരിക്കും. 5.6 സെക്കന്‍റിനുള്ളിൽ Q8ന് 250 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. 340 hp പവറും 500 Nm ടോർക്കും ഉള്ളതാണ് പുതിയ എഞ്ചിൻ.
- വില: അപ്‌ഡേറ്റ് ചെയ്‌ത Q8ന് ഇന്ത്യൻ വിപണിയിൽ 1.17 കോടി രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
Last Updated : Aug 22, 2024, 8:03 PM IST