ഹൈദരാബാദ്:ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡൽ വാങ്ങുന്നവർക്കായി ഓഫർ പ്രഖ്യാപിച്ച് ആപ്പിൾ. ഇന്ത്യയിൽ ദീപാവലി സ്‌പെഷ്യൽ സെയിൽ ആരംഭിച്ചതിന്‍റെ ഭാഗമായാണ് പുതിയ ഓഫർ പ്രഖ്യാപിച്ചത്. 6,900 രൂപ വിലയുള്ള ഒരു ജോഡി ലിമിറ്റഡ് എഡിഷൻ ബീറ്റ്‌സ് സോളോ ബഡ്‌സ് ആണ് ഐഫോൺ 15, 15 പ്ലസ് മോഡലുകൾ വാങ്ങുന്നവർക്ക് സൗജന്യമായി ലഭിക്കുക. ഇന്നലെ (ഒക്‌ടോബർ 3)ന് ആണ് ഓഫർ ആരംഭിച്ചത്.
എന്താണ് ഓഫർ?
ആപ്പിളിൻ്റെ ഉടമസ്ഥതയിലുള്ള ഓഡിയോ ഉത്‌പ്പന്ന കമ്പനിയായ ബീറ്റ്‌സിന്‍റെ സോളോ ബഡ്‌സ് ആണ് സൗജന്യമായി ലഭിക്കുക. ഓഫർ രണ്ട് ദിവസത്തേക്ക് മാത്രം വാലിഡിറ്റിയുള്ളതായിരിക്കും. ആപ്പിളിൻ്റെ ഔദ്യോഗിക സ്റ്റോറുകൾ വഴിയും വെബ്‌സൈറ്റ് വഴിയും ഓഫർ ലഭ്യമാണ്.
ബാങ്ക് വഴി നടത്തുന്ന പേയ്‌മെന്‍റിന് അധിക കിഴിവും ലഭിക്കും. അമേരിക്കൻ എക്‌സ്‌പ്രസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് കാർഡുകൾ തുടങ്ങിയവ വഴിയുള്ള പേയ്‌മെന്‍റിന് 5,000 രൂപ കിഴിവ് ലഭിക്കും. ഐഫോൺ 15 , 15 പ്ലസ് മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 12 മാസം വരെ സൗജന്യ ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.
ഇന്ത്യയിൽ ഐഫോൺ 15ൻ്റെ പ്രാരംഭവില 69,900 രൂപയാണ്. ഐഫോൺ 16 സീരീസ് പുറത്തിറക്കിയതിന് ശേഷം ആപ്പിൾ അടുത്തിടെ ഐഫോൺ 15 സീരീസിൻ്റെ വില 10,000 രൂപ കുറച്ചിരുന്നു. ഇതിന് ശേഷം ഐഫോൺ 15 വാങ്ങുന്നവർക്ക് മറ്റ് ബാങ്ക് ഡിസ്‌കൗണ്ടുകളൊന്നും പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ ദീപാവലി വിൽപ്പനയുടെ ഭാഗമായി, ഇയർബഡുകൾ സൗജന്യമായി നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ആപ്പിൾ ഇപ്പോൾ.
മൂന്ന് ഓഡിയോ ഉത്‌പ്പന്നങ്ങൾ അവതരിപ്പിച്ചു കൊണ്ട് ആപ്പിളിൻ്റെ ഉടമസ്ഥതയിലുള്ള ബീറ്റ്‌സ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെയ്‌ക്കുന്നത്. ബീറ്റ്സ് സോളോ ബഡ്‌സ് ട്രൂലി വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകൾ, ബീറ്റ്സ് സോളോ 4 വയർലെസ് ഹെഡ്ഫോണുകൾ, ബീറ്റ്സ് പിൽ പോർട്ടബിൾ ബ്ലൂടൂത്ത് സ്‌പീക്കർ എന്നിവയാണ് കമ്പനി അടുത്തിറെ പുറത്തിറക്കിയിരുന്ന ഓഡിയോ ഉത്‌പന്നങ്ങൾ.
ബീറ്റ്‌സ് സോളോ ബഡ്‌സ് ഫീച്ചറുകൾ:
ബീറ്റ്സ് സോളോ ബഡ്‌സ് (ഫോട്ടോ: ബീറ്റ്സ് ഇന്ത്യ) - ക്രിസ്റ്റൽ ക്ലിയർ വോയ്‌സ് ക്വാളിറ്റി
- ന്യൂതന നോയ്‌സ് ലേണിങ് ആൽഗോരിതങ്ങൾ
- ഡുവൽ ലെയർ ട്രാൻസ് ഡ്യൂസർ
- മെക്രോ ഡിസ്റ്റോർഷനുകൾ
- 18 മണിക്കൂർ പ്ലേബാക്ക് ടൈം
- ഫാസ്റ്റ് ചാർജിങ്
- വൺ ടച്ച് പെയറിങ്
- കളർ ഓപ്‌ഷനുകൾ: ബ്ലാക്ക്, സ്റ്റോം ഗ്രേ, ആർട്ടിക് പർപ്പിൾ, ട്രാൻസ്‌പാരന്‍റ് റെഡ്
- വില: 6,900 രൂപ
Also Read: ആപ്പിൾ റീട്ടെയിൽ സ്റ്റോർ ഇനി ബെംഗളൂരുവിലും: ഇന്ത്യയിൽ നാല് സ്റ്റോറുകൾ കൂടി തുറക്കാനൊരുങ്ങുന്നു