ഹൈദരാബാദ്: കെടിഎം ഡ്യൂക്ക് 200 അപ്‌ഡേറ്റ് ചെയ്‌തതിന് പിന്നാലെ ആകർഷകമായ ഫീച്ചറുകളോടെ ഡ്യൂക്ക് 250 മോഡലിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡ്യൂക്ക് 390 മോഡലിൽ ഉണ്ടായിരുന്ന പല ഫീച്ചറുകളും കടമെടുത്താണ് ഡ്യൂക്ക് 250യുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് ഇറക്കിയത്. പുതുക്കിയ പതിപ്പിന് പഴയ മോഡലിനേക്കാൾ വില കൂടും.
ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഉള്ള ഹെഡ്‌ലൈറ്റും പുതിയ ടിഎഫ്‌ടി സ്‌ക്രീനും ഡ്യൂക്ക് 250 പുതിയ പതിപ്പിന്‍റെ പ്രത്യേകതകളാണ്. പുതിയ മോഡലിലെ പ്രധാന മാറ്റം അതിന്‍റെ കളർ ടിഎഫ്‌ടി ഡിസ്‌പ്ലേ തന്നെയാണ്. ആകർഷകമായ ഗ്രാഫിക്‌സും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് ഡ്യൂക്ക് 390 പുറത്തിറക്കിയിരുന്നത്.
2024 കെടിഎം ഡ്യൂക്ക് 250 (ഫോട്ടോ: കെടിഎം ഇന്ത്യ) ഡ്യൂക്ക് 250യുടെ അപ്‌ഡേഷനിൽ 390യിൽ നിന്നെടുത്ത മറ്റൊരു ഫീച്ചർ അതിൻ്റെ പുതിയ സ്വിച്ച് ഗിയറാണ്. ഫോർ-വേ മെനു സ്വിച്ചാണ് നൽകിയിരിക്കുന്നത്. റൈഡർ അസിസ്റ്റിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കൂടാതെ എബിഎസും ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സ്റ്റാൻഡേർഡായി തന്നെ ആണ് നൽകിയിരിക്കുന്നത്.
എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ, ഡ്യൂക്ക് 250 മോഡലിന്‍റെ പുതുക്കിയ പതിപ്പിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 30 bhp കരുത്തും 25 Nm ടോർക്കും നൽകുന്ന നിലവിലുള്ള 250 സിസി ലിക്വിഡ് കൂൾഡ്, SOHC എഞ്ചിൻ തന്നെയാണ് ബൈക്കിൽ നിലനിർത്തിയിരിക്കുന്നത്. ഇന്ധന ടാങ്കിന് ചുറ്റുമുള്ള സ്ലീക്കർ സൈഡ് പാനലുകൾ പുതുക്കിയ പതിപ്പിലും അതേപോലെ നിലനിർത്തിയിട്ടുണ്ട്. വലിയ പാനലുകൾ ഡ്യൂക്ക് 390 ക്ക് മാത്രമുള്ളതാണ്.
2024 കെടിഎം ഡ്യൂക്ക് 250 (ഫോട്ടോ: കെടിഎം ഇന്ത്യ) 2024 കെടിഎം ഡ്യൂക്ക് 250 (ഫോട്ടോ: കെടിഎം ഇന്ത്യ) കൂടാതെ ഡ്യൂക്ക് 390യിൽ നൽകിയിരിക്കുന്ന ന്യൂ ജനറേഷൻ ട്രെല്ലിസ് ഫ്രെയിമും കാസ്റ്റ് അലുമിനിയം സബ്‌ഫ്രെയിമും ഡ്യൂക്ക് 250 ലും നൽകിയിട്ടുണ്ട്. 15 ലിറ്ററിൻ്റെ ഇന്ധനടാങ്കുള്ള വാഹനത്തിന്‍റെ ഭാരം 163 കിലോയാണ്. കെടിഎം ഡ്യൂക്ക് 250യുടെ വില പുതുക്കിയ പതിപ്പിന്‍റെ വില 2.41 ലക്ഷം (എക്‌സ്-ഷോറൂം) രൂപയാണ്.
Also Read: നിസാൻ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ്: വെറും ആറ് ലക്ഷം രൂപയിൽ സ്വന്തമാക്കാം; പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു