ഹൈദരാബാദ്: ജനപ്രിയ കമ്മ്യൂട്ടർ ബൈക്കായ ഹീറോ ഗ്ലാമർ 125ൻ്റെ പരിഷ്‌കരിച്ച മോഡൽ പുറത്തിറക്കിയതായി ഹീറോ മോട്ടോകോർപ്പ്. 83,598 രൂപ പ്രാരംഭ വിലയിലുള്ള 2024 ഹീറോ ഗ്ലാമർ 125 നിരവധി പുതിയ ഫീച്ചറുകളുമായാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഹീറോ ഗ്ലാമറിനെ കുറിച്ച് കൂടുതൽ അറിയാം.
ETV Bharat / automobile-and-gadgets
ബ്ലാക്ക് മെറ്റാലിക് സിൽവർ കളർ, ഹസാർഡ് ലൈറ്റ്: പുതിയ ഹീറോ ഗ്ലാമർ 125 വിപണിയിൽ: അറിയാം പുതിയ ഫീച്ചറുകൾ - 2024 HERO GLAMOUR 125 LAUNCHED
പുതിയ കളർ ഓപ്‌ഷനും മികച്ച ഫീച്ചറുകളുമായി പുതിയ ഹീറോ ഗ്ലാമർ125 വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. പുതിയ ഫീച്ചറുകൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
2024 Hero Glamour 125 (Hero MotoCorp)
Published : Aug 26, 2024, 5:04 PM IST
ഫീച്ചറുകൾ:
- എൽഇഡി ഹെഡ്‌ലാമ്പ്, ഹസാർഡ് ലൈറ്റ്
- താക്കോൽ ഉപയോഗിക്കാതെ സ്റ്റാർട് ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനും സ്റ്റാർട്-സ്റ്റോപ്പ് സ്വിച്ച്
- എൽഇഡി ടെയിൽ ലൈറ്റ്
- ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ
- യുഎസ്‌ബി ചാർജിങ് പോർട്ട്, സ്‌മാർട്ട്ഫോൺ ചാർജിങ് പോർട്ട്
- എഞ്ചിൻ: 124.7 സിസി, സിംഗിൾ സിലിണ്ടർ, 7,500 ആർപിഎമ്മിൽ പരമാവധി 10.72 bhp പവറും 6,000 ആർപിഎമ്മിൽ പരമാവധി 10.6 Nm ടോർക്കും ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള എയർ കൂൾഡ് എഞ്ചിൻ, 5-സ്‌പീഡ് ഗിയർബോക്‌സ്
- ബ്രേക്കിങ് ഹാർഡ്‌വെയറും സസ്‌പെൻഷനും: മുന്നിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബേഴ്‌സും
- ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഡ്രം ബ്രേക്ക് വേരിയന്‍റുകൾ
- കളർ ഓപ്‌ഷനുകൾ: നിലവിലുള്ള കാൻഡി ബ്ലേസിങ് റെഡ്, ബ്ലാക്ക് സ്പോർട്‌സ് റെഡ്, ബ്ലാക്ക് ടെക്നോ ബ്ലൂ എന്നീ കളർ ഓപ്‌ഷന് പുറമെ ബ്ലാക്ക് മെറ്റാലിക് സിൽവർ കളർ ഓപ്‌ഷനിലും അവതരിപ്പിക്കുന്നു.
- വില: ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്‍റിന് 87,598 രൂപ, ഡ്രം ബ്രേക്ക് വേരിയൻ്റിന് 83,598 രൂപ
Also Read: പുതിയ ലുക്കിൽ ടിവിഎസ് ജൂപ്പിറ്റർ: വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ