കേരളം

kerala

കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

By

Published : Aug 6, 2019, 9:38 AM IST

അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനാൽ രാഗേഷ് കോൺസിൽ ചേരാതെ സ്വതന്ത്രനായി ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും

കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നൽകി. എൽഡിഎഫ് മേയർ ഇ. പി. ലതയെ മാറ്റാനുള്ള ഭൂരിപക്ഷം പ്രതിപക്ഷത്തിനുണ്ടെന്ന് കാണിച്ച് ജില്ലാ കലക്ടർക്കാണ് നോട്ടീസ് നൽകിയത്. കോൺഗ്രസ് വിമതൻ പികെ രാഗേഷിന്‍റെ പിന്തുണ ഉറപ്പായതോടെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്. നിലവിൽ എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതമാണുള്ളത്. വിമതനായ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്ന ഉറപ്പിലാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

കണ്ണൂർ കോർപ്പറേഷൻ മേയർക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

അയോഗ്യത ഭീഷണി നിലനിൽക്കുന്നതിനാൽ രാഗേഷ് കോൺഗ്രസിൽ ചേരാതെ സ്വതന്ത്രനായി ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരും. ആദ്യ തവണ കോൺഗ്രസും അവസാന ടേമിൽ ലീഗും മേയർ സ്ഥാനം വഹിക്കും. അതിനിടെ വ്യക്തിപരമായ ആവശ്യത്തിനായി വിദേശത്തേക്ക് പോയ ലീഗ് കൗൺസിലർ നുസ്രത്ത് അവിശ്വാസ പ്രമേയത്തിന് മുൻപ് നാട്ടിലെത്തുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.

ABOUT THE AUTHOR

...view details