ETV Bharat / state

പൊട്ടൻകാട് സ്വദേശിയെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; തുടരന്വേഷണവുമായി പാെലീസ് - Man Found Dead In A Cardamom Garden

പൊട്ടൻകാട് സ്വദേശിയെ ഏലത്തോട്ടത്തിൽ മരിച്ച സംഭവത്തിൽ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മരിച്ച ഷാജിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

MAN FOUND DEAD IN GARDEN  പൊട്ടൻകാട് സ്വദേശി മരിച്ച നിലയിൽ  ഇടുക്കിയിൽ മൃതദേഹം കണ്ടെത്തി  പൊട്ടൻകാട് സ്വദേശി ഷാജി
Shaji (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 1, 2024, 10:42 PM IST

ഇടുക്കി : കുഞ്ചിത്തണ്ണി പൊട്ടൻകാട് സ്വദേശി ഷാജിയെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തുടരന്വേഷണവുമായി പൊലീസ്. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചില ദുരൂഹതകൾ നീക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. മരിച്ച ഷാജിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇന്നലെയായിരുന്നു ഷാജിയെ പൊട്ടൻകാട്ടിൽ തന്നെയുള്ള ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് പത്ത് ദിവസത്തിലധികം പഴക്കമുള്ളതായാണ് പൊലീസിൻ്റെ വിലയിരുത്തൽ. ഇക്കഴിഞ്ഞ 17 മുതൽ ഷാജിയെ കാണാനില്ലായിരുന്നു.

മൃതദേഹം കിടന്നിരുന്ന പറമ്പിൽ ഏലകൃഷി ചെയ്‌തു വന്നിരുന്നയാളായിരുന്നു മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ പൊലീസിൻ്റെ തുടരന്വേഷണം നടക്കുകയാണ്. ഫോറൻസിക് സംഘമെത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മൃതദേഹം എങ്ങനെ ഏലത്തോട്ടത്തിൽ വന്നു എന്ന കാര്യത്തിലടക്കം പൊലീസിന് വ്യക്ത വരുത്തേണ്ടതുണ്ട്.

മറ്റ് ചില സംശയങ്ങളും പൊലീസിന് ഉള്ളതായാണ് സൂചന. വൈകാതെ സംഭവത്തിൻ്റെ ദുരൂഹത അഴിക്കാമെന്ന് പൊലീസ് കരുതുന്നു. മരിച്ച ഷാജിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Also Read : ഗാർഹിക പീഡന പരാതി രജിസ്‌റ്റർ ചെയ്യാനെത്തി; ഭാര്യയെ കുത്തിക്കൊന്ന് പൊലീസ്‌ കോൺസ്‌റ്റബിൾ - policeman stabbed his wife to death

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.