കേരളം

kerala

കണ്ണൂരില്‍ 341 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 30, 2020, 8:01 PM IST

മൂന്ന് പേര്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കണ്ണൂര്‍  കണ്ണൂര്‍ കൊവിഡ് സ്ഥീരികരിച്ചു  കണ്ണൂര്‍ കൊവിഡ് വാര്‍ത്ത  കണ്ണൂര്‍ കൊവിഡ് കണക്ക്
കണ്ണൂരില്‍ 341 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ:ജില്ലയില്‍ 341 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. മൂന്ന് പേര്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 24109 ആയി. ഇവരില്‍ 380 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 18754 ആയി. 104 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

ബാക്കി 5103 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4150 പേര്‍ വീടുകളിലും ബാക്കി 953 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19885 പേരാണ്. ഇതില്‍ 18867 പേര്‍ വീടുകളിലും 10189 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 207393 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 206990 എണ്ണത്തിന്റെ ഫലം വന്നു. 403 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.

ABOUT THE AUTHOR

...view details