കേരളം

kerala

പാരാലിമ്പിക്‌സിൽ മെഡൽക്കൊയ്‌ത്ത് തുടരുന്നു ; ഹൈജംപിൽ വെള്ളിയും,വെങ്കലവും ഇന്ത്യക്ക്

By

Published : Aug 31, 2021, 6:43 PM IST

ഹൈജംപ് ടി42 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളിയും, ശരത് കുമാർ വെങ്കലവും സ്വന്തമാക്കി

പാരാലിമ്പിക്‌സ്  Paralympicsട  Tokyo Paralympics  മാരിയപ്പൻ തങ്കവേലു  ശരത് കുമാർ  ഹൈജംപ് ടി42 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളി  റിയോ ഒളിമ്പിക്‌സ്  ടോക്കിയോ പാരാലിമ്പിക്‌സ്  Mariyappan Thangavelu
പാരാലിമ്പിക്‌സിൽ മെഡൽക്കൊയ്‌ത്ത് തുടരുന്നു; ഹൈജംപിൽ വെള്ളിയും,വെങ്കലവും ഇന്ത്യക്ക്

ടോക്കിയോ :പാരാലിമ്പിക്‌സിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. ഹൈജംപ് ടി42 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളിയും, ശരത് കുമാർ വെങ്കലവും സ്വന്തമാക്കി.

1.86 മീറ്റർ ദൂരം ചാടിയാണ് റിയോ ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവായ മാരിയപ്പൻ ഇത്തവണ വെള്ളിനേടിയത്.

1.83 മീറ്റർ ദൂരം താണ്ടിയാണ് ശരത് കുമാർ വെങ്കലം സ്വന്തമാക്കിയത്. ഈ ഇനത്തിൽ മത്സരിച്ച റിയോയിലെ വെങ്കല മെഡൽ ജേതാവ് വരുൺ ഭട്ടി ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈയിനത്തിൽ അമേരിക്കയുടെ സാം ഗ്രീവിനാണ് സ്വർണം.

ALSO READ:പാരാലിമ്പിക്‌സ് : കാറ്റഗറി നിർണയത്തിലെ പിഴവ്, വിനോദ് കുമാറിന്‍റെ വെങ്കലം അസാധുവാക്കി

ഇതോടെ ഇന്ത്യയുടെ ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ നില 10 ആയി. 2 സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ സമ്പാദ്യം.

ഇന്ന് പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ സിങ്‌രാജ് അദാന വെങ്കല മെഡൽ നേടിയിരുന്നു. 216.8 പോയിന്‍റോടെയാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്.

ABOUT THE AUTHOR

...view details