കേരളം

kerala

നോർവേ ചെസ്സ്‌ : വിശ്വനാഥൻ ആനന്ദിന് മുന്നില്‍ മാഗ്നസ് കാള്‍സണ് വീണ്ടും തോല്‍വി

By

Published : Jun 6, 2022, 8:15 PM IST

നോർവേ ചെസ്സിന്‍റെ ക്ലാസിക്കല്‍ സെഷനില്‍ അഞ്ചാം റൗണ്ടിലാണ് ലോക ഒന്നാം നമ്പറായ കാള്‍സണെ ആനന്ദ് തോല്‍പ്പിച്ചത്

Norway Chess  Viswanathan Anand defeats Magnus Carlsen  Viswanathan Anand  Magnus Carlsen  വിശ്വനാഥൻ ആനന്ദിന് മുന്നില്‍ മാഗ്നസ് കാള്‍സണ് വീണ്ടും തോല്‍വി  വിശ്വനാഥൻ ആനന്ദ്  മാഗ്നസ് കാള്‍സണ്‍  നോർവേ ചെസ്സ്‌
നോർവേ ചെസ്സ്‌: വിശ്വനാഥൻ ആനന്ദിന് മുന്നില്‍ മാഗ്നസ് കാള്‍സണ് വീണ്ടും തോല്‍വി

സ്റ്റാവഞ്ചർ (നോർവേ) : ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിന് മുന്നില്‍ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണ് വീണ്ടും അടിപതറി. നോർവേ ചെസ്സിന്‍റെ ക്ലാസിക്കല്‍ സെഷനില്‍ അഞ്ചാം റൗണ്ടിലാണ് ലോക ഒന്നാം നമ്പറായ കാള്‍സണെ ആനന്ദ് തോല്‍പ്പിച്ചത്.

തുടര്‍ച്ചയായ മൂന്ന് വിജയങ്ങളോടെ ക്ലാസിക്കല്‍ സെഷന്‍ ആരംഭിച്ച ആനന്ദ് നാലാം റൗണ്ടില്‍ തോല്‍വി വഴങ്ങിയിരുന്നു. മാക്‌സിം വാച്ചിയർ-ലാഗ്രേവ് (ഫ്രാൻസ്), വെസെലിൻ ടോപലോവ് (ബൾഗേറിയ), ഹാവോ വാങ് (ചൈന) എന്നിരെ തോല്‍പ്പിച്ച താരം വെസ്ലി സോയോടാണ് (യുഎസ്‌) തോല്‍വി വഴങ്ങിയത്.

also read:ഭാവിയെന്തായാലും, ചരിത്രത്തില്‍ നദാല്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു

കാള്‍സണെതിരായ വിജയത്തോടെ ടൂര്‍ണമെന്‍റില്‍ വിജയ വഴിയില്‍ തിരിച്ചെത്താനും പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്താനും ആനന്ദിനായി. നേരത്തെ ടൂര്‍ണമെന്‍റിന്‍റെ ബ്ലിറ്റ്സ് സെഷനിലും കാള്‍സണ്‍ ആനന്ദിന് മുന്നില്‍ വീണിരുന്നു.

ABOUT THE AUTHOR

...view details